Image

ഖുശ്ബു വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

Published on 17 October, 2024
ഖുശ്ബു വയനാട്ടില്‍ ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന

ന്യൂഡല്‍ഹി : വയനാട് ഉപതെരഞ്ഞെടുപ്പില്‍ നടി ഖുശ്ബുവിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചന. ഇതു സംബന്ധിച്ച്‌ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തോട് അഭിപ്രായം ആരാഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അന്തിമ പട്ടികയില്‍ ഖുശ്ബുവിന്‍റെ പേരും ഉള്‍പ്പെടുത്തി എന്നാണ് സൂചന. നാല് വര്‍ഷം മുമ്ബാണ് കോണ്‍ഗ്രസ് വിട്ട ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ ഭാഗമായാണ് ഖുശ്ബു പ്രവർത്തിക്കുന്നത്.

യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫിനായി സത്യന്‍ മൊകേരിയും മത്സരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക