Image

എല്ലാ സര്‍ക്കാര്‍- റസിഡൻഷ്യല്‍ സ്‌കൂളുകള്‍ക്കും വാത്മീകിയുടെ പേര് നല്‍കും; സിദ്ധരാമയ്യ

Published on 17 October, 2024
എല്ലാ സര്‍ക്കാര്‍- റസിഡൻഷ്യല്‍ സ്‌കൂളുകള്‍ക്കും വാത്മീകിയുടെ പേര് നല്‍കും; സിദ്ധരാമയ്യ

ബംഗളൂരു: നിലവിലുള്ള എല്ലാ സർക്കാർ റസിഡൻഷ്യല്‍ സ്‌കൂളുകളും മഹർഷി വാത്മീകി സ്‌കൂളുകള്‍ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

വാല്‍മീകി ജയന്തി ദിനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സമുദായങ്ങളുടെ സമത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ ബി.ജെ.പിയുടെ മുൻകൈയില്ലായ്മയെയും അദ്ദേഹം വിമർശിച്ചു.

“കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യല്‍ സ്‌കൂളുകളുടെയും പേര് മഹർഷി വാത്മീകി റസിഡൻഷ്യല്‍ സ്‌കൂള്‍ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവകലാശാലയെ മഹർഷി വാത്മീകി സർവകലാശാല എന്ന് പുനർനാമകരണം ചെയ്യും. ബി.ജെ.പി ഒന്നും ചെയ്യാതെ സമത്വത്തെ കുറിച്ച്‌ സംസാരിക്കുക മാത്രമാണ്” -അദ്ദേഹം ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക