Image

ആസ്തി 4600 കോടി! ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ജൂഹി ചൗള

Published on 17 October, 2024
ആസ്തി 4600 കോടി! ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ജൂഹി ചൗള

ഇന്ത്യയിലെ ഏറ്റവും സമ്ബന്നയായ നടി 90കളിലെ താരമായ ജൂഹി ചൗള!  

കഴിഞ്ഞ 10 വർഷത്തിനിടെ കാര്യമായ ബോക്ബസ്റ്റർ സിനിമകളൊന്നും ജൂഹിയുടെ അക്കൗണ്ടില്‍ ഇല്ലെങ്കിലും ലോകത്തിലെ സമ്ബന്ന നടിമാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ജൂഹിയുടെ പേരുണ്ട്. ഹുറൂണ്‍ റിച്ച്‌ ലിസ്റ്റ് 2024ലാണ് ജൂഹിയുടെ പേരുള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി.

ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയുടെ ആസ്തി കുത്തനെ വർധിക്കാൻ കാരണം. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ഇവർ. മാത്രമല്ല, ഐ.പി.ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അടക്കം നിരവധി ക്രിക്കറ്റ് ടീമുകളുടെ സഹ ഉടമയുമാണ്. ഇന്ത്യയിലെ സമ്ബന്ന നടിമാരുടെ പട്ടികയില്‍ രണ്ടാമതുള്ള ഐശ്വര്യ റായിയുടെ ആസ്തി 850 കോടി രൂപയാണ്. മൂന്നാംസ്ഥാനത്തുള്ള പ്രിയങ്ക ചോപ്രക്ക് 650 കോടി രൂപയുടെ ആസ്തിയാണുള്ളത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക