Image

ആരാണ് നോർമൽ ട്രമ്പോ കമലയോ? (ബി ജോൺ കുന്തറ)

Published on 18 October, 2024
ആരാണ് നോർമൽ ട്രമ്പോ കമലയോ? (ബി ജോൺ കുന്തറ)

കഴിഞ്ഞ ദിനം ഫോക്സ് ചാനലിൽ ഫ്രെഡ് ബെയർ നടത്തിയ അഭിമുഖ സംഭാഷണത്തിൽ കമല നൽകിയ ഉത്തരങ്ങൾ കേട്ടതിൻറ്റെ വെളിച്ചത്തിൽ,  ഈ ലേഖനം എഴുതുന്നു .എല്ലാത്തിനും ട്രംപിനെ പഴിക്കുക അയാൾ ഉപദ്രവകാരൻ, ശേഷി ഇല്ലാത്തവൻ  എന്നെല്ലാം വിളിച്ചു പറയുന്നതല്ലാതെ ബെയർ ചോദിച്ച ഒരു ചോദ്യത്തിനും തക്കതായ ഒരുത്തരവും കാമല നൽകുന്നത് കേട്ടില്ല. ബെയർ, മറ്റു ചാനലുകൾ ചോദിക്കുന്നതു  മാതിരി സുഖിപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചില്ല എന്നതും വാസ്തവം .

എന്താണ് ബഹുപൂരിപഷം, പക്ഷാഭേദമില്ലാതെ ചിന്തിക്കുന്ന സമ്മതിദായകർ, വരുന്ന തിരഞ്ഞെടുപ്പിൽ നിന്നും ആഗ്രഹിക്കുന്നത്? മുന്നിലുള്ള രണ്ടു സ്ഥാനാർത്തിമാരും എല്ലാവർക്കും വിവിധ രീതികളിൽ പരിചിതർ.വരുന്ന നാലുവർഷങ്ങൾ അകത്തും പുറമേയും കാണുവാൻ സാധ്യതയുള്ള വൻപിച്ച വ്യത്യാസങ്ങളോ, അതോ ബൈഡൻ-കമല  ഭരണം കഴിഞ്ഞ നാലു വർഷങ്ങൾ ആഗോളതലത്തിൽ നമുക്കു നൽകിയ  ഒരു ഇടത്തരം ഭരണമോ? 
ആർക്കെല്ലാം പറയുവാൻ പറ്റും ആ ഭരണത്തിൽ തങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെട്ടു എന്ന് ? അമേരിക്ക കൂടുതൽ സുരക്ഷിതമെന്ന് ?

ഇന്നലെ കമലയിൽ നിന്നും കേട്ടത് തങ്ങളുടെ കുഴപ്പം കൊണ്ടല്ല അതിർത്തി കയ്യേറി   കോടിക്കണക്കിനു ജനത ഇവിടെ പ്രവേശിച്ചതും അതിൽ നിരവധി ക്രിമിനലായിട്ടുള്ളവർ ഇതിനോടകം ചിലർ പലേ സ്തീകളെയും കൊന്നിരിക്കുന്നു കൂടാതെ മറ്റു കുറ്റ കൃത്യങ്ങളും ചെയ്തു കൂട്ടുന്നു. എല്ലാം നേരത്തെ ഭരിച്ച ട്രംപിൻറ്റെ കുറ്റം ?

2016 ൽ ട്രംപ് ഹില്ലരിക്കു എതിരായി മത്സരിച്ചപ്പോഴും, പ്രധാനമായി നമ്മുടെ മുന്നിൽ കണ്ടിരുന്ന ഒരു പ്രധാന വിവാദവിഷയം അമേരിക്കയുടെ തെക്കൻ അതിർത്തി സംരക്ഷണം ആയിരുന്നു. ആ തിരഞ്ഞെടുപ്പിൽ ട്രംപ് വിജയിച്ചു. ഹില്ലരികൂടാതെ, ഡെമോക്രാറ്റിക് പാർട്ടിക്കും ആ പരാജയം ഉൾക്കൊള്ളുവാൻ സാധിച്ചില്ല   സഹിക്കുവാൻ പറ്റിയില്ല . അന്നു മുതൽ തുടങ്ങി ശ്രമം എങ്ങിനെ ട്രംപിനെ, രാഷ്ട്രീയ, സാമൂഗിക തലത്തിൽ  തകർക്കുവാൻ പറ്റും .നാം കണ്ടു ചീറ്റിപ്പോയ റഷ്യ ഹോക് അന്വേഷണം, യുകാറിൻ ബന്ധിത ഇമ്പീച്ചു നടപടി. .

ഡെമോക്രാറ്റ്സ് നടത്തുന്ന നീക്കങ്ങൾ എല്ലാം ഭയത്തിൽ നിന്നും ഉടലെടുക്കുന്നത്. ജോ ബൈഡൻ പ്രെസിഡൻസി, നോക്കുക 2020 ൽ പ്രൈമറികളിൽ വിജയിച്ചു  മുന്നോട്ടു പോയിക്കൊണ്ടിരുന്ന ബേർണി സാൻഡേർടെർസ്, ട്രംപിൻറ്റെ മുന്നിൽ തോൽക്കുമെന്ന ഭയത്തിൽ. റിട്ടയർ ആയി ജീവിച്ചിരുന്ന ജോയെ വീണ്ടും കൊണ്ടുവരുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുന്ന ജോ,  ഒരു ഡിബേറ്റ് വിജയിച്ചില്ല അതിനെ അടിസ്ഥാനപ്പെടുത്തി ജോയെ പുറം തള്ളി കമലയെ പ്രതിഷ്ടിച്ചു അതല്ലെ വാസ്തവം?.

കമല ഹാരിസ് ഇപ്പോൾ ശ്രമിക്കുന്നത് തൻറ്റെ പൂർവ്വകാല ചരിത്രങ്ങളിൽ നിന്നും ഒളിച്ചോടുന്നതിന്. ഇന്നലെ ഫ്രെഡ് ബെയർ ചോദിച്ചു, ട്രംപ് ആരോഗ്യ പരമായും മാനസികമായും എത്രമാത്രം ഷീണിതൻ എന്നെല്ലാം നേരത്തെ പറഞ്ഞല്ലോ , ആ സാഹചര്യത്തിൽ ജോ ബൈഡൻറ്റെ ആരോഗ്യ പ്രശ്നങ്ങൾ കമല എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കിട്ടിയ മറുപടിയോ ബെടനല്ല ഇപ്പോൾ മത്സരിക്കുന്നത്.

പക്ഷം പിടിക്കാത്ത പൊതുജനം എല്ലാം കാണുന്നുണ്ടെന്നു കരുതുക . ഈ സാഹചര്യത്തിൽ അവർ ആരെ ആയിരിക്കും പ്രസിഡൻറ്റ് സ്ഥാനത്തേക്ക് ആഗ്രഹിക്കുന്നത്. നന്നായി അറിയുന്ന വിവാദ വിഷയങ്ങൾ സൃഷ്ടിച്ചിരുന്നു എങ്കിലും, പൊതുവെ ജനതയുടെ സാമ്പത്തിക നിലക്ക് കോട്ടം വരുത്താതെയും, രാജ്യാന്തരപരമായി സമാധാനം നിലനിർത്തി  നാലു വർഷം ഭരിച്ച ഒരാളെയോ അതോ  കഴിഞ്ഞ നാലുവർഷം ഭരണ ചുമതലകളിൽ വീഴ്ച വരുത്തുകയും ഇപ്പോൾ വാചക കസർത്തു നടത്തി അതിനെ മറച്ചു കാട്ടി വോട്ടുകൾ ചോദിക്കുന്ന ആളെയോ?  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക