Image

സ്മരണാഞ്ജലി.. എ റ്റി ഉമ്മർ(1933-2001) : പ്രസാദ് എണ്ണക്കാട്

Published on 18 October, 2024
സ്മരണാഞ്ജലി.. എ റ്റി ഉമ്മർ(1933-2001) : പ്രസാദ് എണ്ണക്കാട്

പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ അഞ്ചുകണ്ടി തലയ്ക്കൽ ഉമ്മർ എന്ന എ റ്റി ഉമ്മർ ഓർമ്മയായിട്ട് ഇന്ന്  24 വർഷം.കണ്ണൂർ സ്വദേശി.1967-ൽ ഡോ. പവിത്രൻ രചിച്ച ഗാനങ്ങൾക്ക് ഈണം പകർന്നുകൊണ്ടാണ് 'തളിരുകൾ' എന്ന ചിത്രത്തിലൂടെ സിനിമാരംഗത്ത് എത്തുന്നത്.
'ആഭിജാത്യം'  എന്ന സിനിമയിലെ ഗാനങ്ങൾ ആണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.ഐ വി ശശിയുടെ ആദ്യകാല ചിത്രങ്ങളിൽ എ റ്റി ഉമ്മർ ആണ് സംഗീതം നൽകിയിരുന്നത്.തുടർന്ന് ഒട്ടേറെ ഹിറ്റുഗാനങ്ങൾ അദ്ദേഹത്തിന്റേതായി ഉണ്ടായി.വൃശ്ചികരാത്രിതൻ..,ചെമ്പകപ്പൂങ്കാവനത്തിലെ...,മഴമുകിലൊളിവർണ്ണൻ..,ഒരു മയിൽ പീലിയിയ് ഞാൻ..,തുഷാര ബിന്ദുക്കളേ...,നീലജലാശയത്തിൽ..,മാരിവില്ലു പന്തലിട്ടു..,വാകപ്പൂ മരം ചൂടും..,രഗേന്ദു കിരണങ്ങൾ...,പൊട്ടിക്കരഞ്ഞുകൊണ്ടോമനേ..
നിന്നെപ്പുണരാൻ നീട്ടിയ കൈകളിൽ തുടങ്ങിയവ ശ്രദ്ധേയമായ മറ്റു ഗാനങ്ങളിൽ ചിലത്.മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്.അദ്ദേഹത്തിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം…!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക