Image

കാക്കനാടൻ ഓർമ്മയായിട്ട് ഇന്ന് പതിമൂന്നാണ്ട് : പ്രസാദ് എണ്ണക്കാട്

Published on 19 October, 2024
കാക്കനാടൻ ഓർമ്മയായിട്ട് ഇന്ന്  പതിമൂന്നാണ്ട് : പ്രസാദ് എണ്ണക്കാട്

കാക്കനാടൻ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ജോർജ് വർഗീസ് കാക്കനാടൻ ഓർമ്മയായിട്ട് ഇന്ന്  പതിമൂന്നാണ്ട്.മലയാള നോവൽ സാഹിത്യത്തിൽ ആധുനികതയുടെ മികച്ച മാതൃകയാണ് കാക്കനാടൻ്റെ നോവലുകളും ചെറുകഥകളും.
അദ്ധ്യാപകനായും റെയിൽവേ ഉദ്യോഗസ്ഥനായുംപ്രവർത്തിച്ച കാക്കനാടൻ 'മലയാളനാട്' പത്രാധിപസമി അംഗവുമായിരുന്നു.അവസാനകാലത്ത് 'പത്രം' മാസികയുടെ പത്രാധിപർ ആയിരുന്നു.
'ഓണപ്പുടവ', പറങ്കിമല എന്നീ കൃതികൾ അതേപേരിലും അടിയറവ് എന്ന നോവൽ 'പാർവതി'എന്ന പേരിലും ചലച്ചിത്രമായി.ചിതലുകൾ എന്ന ചെറുകഥ കമൽ ' ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ്' എന്നപേരിലും ചലച്ചിമാക്കി.ഇടതുപക്ഷ സഹയാത്രികൻ ആയിരുന്ന അദ്ദേഹം ഇടക്കാലത്ത് പള്ളിയുമായി ഇടഞ്ഞിരുന്നു.1980,2005 വർഷങ്ങളിൽ  മികച്ച ചെറുകഥക്കുള്ള (അശ്വത്ഥാമാവിൻ്റെ ചിരി,ജാപ്പാണം പുകയില) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും 1984-ൽ ഒറോത എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചിട്ടുണ്ട്. ആ എഴുത്തുകാരൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം..!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക