Image

ഞാൻ ( കവിത : താഹാ ജമാൽ )

Published on 19 October, 2024
ഞാൻ ( കവിത : താഹാ ജമാൽ )

ഒരു ഞാനായിരുന്നു

ഞാൻ

.....................................

ഉജാല മുക്കിയതാണ്

നമ്മുടെ നാടിൻ്റെ

അഭിമാന മുണ്ടിൻ്റെ

പരസ്യമാണ്

എന്നെയും

ഇരുത്തുക

വേദിയിൽ

ഞാൻ

സുസ്മേരവദന ദുർഗ്ഗുണ ക്ലബ്ബിൻ്റെ

പ്രസിഡൻ്റാണ്.

നാട്ടിൽ

പരിസ്ഥിതി ദിനത്തിൽ

മരം നട്ടിട്ടുണ്ട്

വായനാദിനത്തിൽ

പത്രം വായിച്ചിട്ടുണ്ട്

ഗാന്ധി ജയന്തിക്ക്

നഗരം വൃത്തിയാക്കുന്നവർക്കൊപ്പമുണ്ടായിരുന്നു

ചിരി ദിനത്തിൽ

രാവിലെ മുതൽ രാത്രി വരെ

നിർത്താതെ ചിരിച്ചതാണ്

നാട്ടിലെ

എല്ലാ പരിപാടിയിലും

ഞാനുണ്ടായിരുന്നു

നാട്ടിൽ

എല്ലാ കമ്മറ്റിയിലും ഞാനുണ്ട്

എൻ്റെ പേര് അറിയാത്തവരായി

ആരുമില്ല

എന്നിട്ടും ചിലർ

ഇങ്ങനെ പറയുന്നു

ഞാൻ കഴിഞ്ഞിട്ടേ ഞാനുള്ളെന്ന്

ഉള്ളത്

പറയാമല്ലോ

ഞാനില്ലായിരുന്നെങ്കിൽ

എന്തായിരുന്നേനേ

ഈ നാട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക