Image

'ഐ ആം കാതലൻ' റിലീസ് നവംബര്‍ 7 ന്

Published on 19 October, 2024
'ഐ ആം കാതലൻ' റിലീസ് നവംബര്‍ 7 ന്

തണ്ണീർ മത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ എന്നീ സൂപ്പർ ഹിറ്റുകള്‍ക്കും പ്രേമലു എന്ന ബ്ലോക്ക്ബസ്റ്ററിനും ശേഷം ഗിരീഷ് എ ഡി- നസ്‌ലെൻ ടീമൊന്നിച്ച 'ഐ ആം കാതലൻ' റിലീസ് നവംബർ 7 ന്.

ഈ വർഷം ഫെബ്രുവരിയില്‍ റിലീസ് ചെയ്ത ഇവരുടെ 'പ്രേമലു' മലയാളത്തിലെ നൂറ് കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രങ്ങളിലൊന്നായി മാറിയിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും, പൂമരം, എല്ലാം ശരിയാകും, ഓ മേരി ലൈല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡോ. പോള്‍സ് എന്റർടെയിന്മെന്റസിന്റെ ബാനറില്‍ ഡോ. പോള്‍ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തൻ, ലിജോമോള്‍, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത നടനായ സജിൻ ചെറുകയില്‍ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരണ്‍ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക