Image

ലക്കി ഭാസ്കര്‍ ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍

Published on 21 October, 2024
ലക്കി ഭാസ്കര്‍ ഒക്ടോബര്‍ 31ന് തിയേറ്ററുകളില്‍

ഒരു വർഷത്തെ ഇടവേളക്ക് ശേഷം തെന്നിന്ത്യൻ സൂപ്പർതാരം ദുല്‍ഖർ സല്‍മാൻ നായകനായ പുതിയ ചിത്രം ലക്കി ഭാസ്കർ തീയേറ്ററുകളിലെത്തുകയാണ്.

ദീപാവലി റിലീസായെത്തുന്ന ഈ ചിത്രത്തെ വലിയ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെർ റിലീസായി.

ദുല്‍ഖർ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആഗോള തലത്തില്‍ വമ്ബൻ റിലീസിനാണ് തയ്യാറെടുക്കുന്നത്. കേരളത്തില്‍ ദുല്‍ഖർ സല്‍മാന്റെ തന്നെ വേഫെറർ ഫിലിംസാണ് സിനിമ വിതരണം ചെയ്യുന്നത്. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ, വീഡിയോ സോങ് എന്നിവ സമൂഹ മാധ്യമങ്ങളില്‍ സൂപ്പർഹിറ്റായി മാറിയിരുന്നു.

ഒരു പീരീഡ് ഡ്രാമ ത്രില്ലറായ ലക്കി ഭാസ്കർ യുവ പ്രേക്ഷകരേയും കുടുംബ പ്രേക്ഷകരേയും ഒരുപോലെ ലക്ഷ്യം വെക്കുന്നു. 1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ലക്കി ഭാസ്കറിന്റെ രചന സംവിധാനം വെങ്കി അറ്റ്ലൂരിയാണ്.

സിതാര എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും ഫോർച്യൂണ്‍ ഫോർ സിനിമാസിൻ്റെയും ബാനറില്‍ നിർമ്മിക്കുന്ന ലക്കി ഭാസ്കർ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍ ഭാസ്കർ എന്ന സാധാരണക്കാരന്റെ ജീവിതത്തില്‍ നടക്കുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക