Image

വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ വീട്ടില്‍ അഞ്ച് പേര്‍ വെടിയേറ്റു മരിച്ച നിലയില്‍; കൗമാരക്കാരന്‍ കസ്റ്റഡിയില്‍

പി പി ചെറിയാന്‍ Published on 22 October, 2024
വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ വീട്ടില്‍  അഞ്ച് പേര്‍ വെടിയേറ്റു  മരിച്ച നിലയില്‍; കൗമാരക്കാരന്‍ കസ്റ്റഡിയില്‍

ഫാള്‍ സിറ്റി (വാഷിംഗ്ടണ്‍) : തിങ്കളാഴ്ച രാവിലെ സിയാറ്റിലിന്  സമീപം  ഒരു വീടിനുള്ളില്‍ വെടിവയ്പ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായി  കണ്ടെത്തി. ഒരു കൗമാരക്കാരനെ കസ്റ്റഡിയിലെടുത്തു.

വെടിവയ്പ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പുലര്‍ച്ചെ 5 മണിയോടെ നിരവധി ആളുകള്‍ 911  വിളിച്ചതായി കിംഗ് കൗണ്ടി ഷെരീഫിന്റെ   വക്താവ് മൈക്ക് മെല്ലിസ്   വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്ഥലത്തു എത്തിയ ഉടന്‍ തന്നെ ഒരു കൗമാരക്കാരനെ പോലീസ്  കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മറ്റൊരു കൗമാരക്കാരനെ സിയാറ്റില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി, മെല്ലിസ് പറഞ്ഞു.

വീട്ടില്‍ പ്രവേശിച്ച പോലീസ് അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി, അദ്ദേഹം പറഞ്ഞു. രണ്ടുപേര്‍ മുതിര്‍ന്നവരായിരുന്നു, മൂന്നുപേരെ  കൗമാരപ്രായക്കാര്‍ എന്ന് വിശേഷിപ്പിച്ചു.  

കസ്റ്റഡിയിലുള്ള കൗമാരക്കാരനെ കിംഗ് കൗണ്ടിയിലെ ജുവനൈല്‍ തടങ്കല്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായി മെല്ലിസ് പറഞ്ഞു.  

ഒരു ദമ്പതികളും അവരുടെ അഞ്ച് കുട്ടികളും വീട്ടില്‍ താമസിച്ചിരുന്നതായി ഒരു അയല്‍ക്കാരന്‍പറഞ്ഞു. 'ഞാന്‍ ആകെ ഞെട്ടലിലാണ്, ഞാന്‍ പൊട്ടിക്കരയുന്നു,' ലിന്‍ ട്രോവര്‍ണ്‍ വാര്‍ത്താ ഔട്ട്‌ലെറ്റിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക