Image

ഡോ. ജോര്‍ജ് മരങ്ങോലിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ പുരസ്‌കാരം

Published on 22 October, 2024
ഡോ. ജോര്‍ജ് മരങ്ങോലിക്ക് മഹാകവി പി. കുഞ്ഞിരാമന്‍ പുരസ്‌കാരം

കൊച്ചി:  മഹാകവി  പി. ഫൗണ്ടേഷന്‍  നല്‍കിവരുന്ന  മഹാകവി  പി. കുഞ്ഞിരാമന്‍ നായര്‍  താമരത്തോണി  സാഹിത്യ പുരസ്‌കാരങ്ങള്‍  പ്രഖ്യാപിച്ചു.  മികച്ച  യാത്രാവിവരണത്തിനുള്ള  പുരസ്‌കാരം  പ്രവാസി  എഴുത്തുകാരന്‍  ഡോ. ജോര്‍ജ്  മരങ്ങോലിയുടെ  'ജപ്പാന്റെ കാണാപ്പുറങ്ങള്‍'  കരസ്ഥമാക്കി.

5  ഇംഗ്‌ളീഷ് പുസ്തകങ്ങള്‍ക്കു പുറമെ നോവല്‍, ചെറുകഥ, ഹാസ്യം, കവിത, ബാലസാഹിത്യം, തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി 42 പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള  ഡോ.  മരങ്ങോലി  നാലുതവണ  ഫൊക്കാന (USA)  അവാര്‍ഡ്, കേരള സാഹത്യവേദി  ''തകഴി''  പുരസ്‌കാരം,  ഹാസ്യവേദി എസ്. എന്‍.  ജി. നര്‍മ്മകഥാ പുരസ്‌കാരം (മൂന്നു തവണ),  ബാംഗ്ലൂര്‍  ആറാട്ടുകുളം സാഹിത്യ പുരസ്‌കാരം,  ബാംഗ്ലൂര്‍ ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് ട്രസ്റ്റിന്റെ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്, തുടങ്ങി ഇരുപതിലേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായിട്ടുണ്ട്. അമേരിക്കയില്‍ നിന്ന് പ്രസിദ്ധീകരിച്ച ആദ്യത്തെ  മലയാളം പത്രം 'പ്രഭാതം' പത്രത്തിന്റെ സ്ഥാപകനും (1979) പത്രാധി പരുമായിരുന്നു ഡോക്ടര്‍. ജോര്‍ജ് മരങ്ങോലി.

മഹാകവിയുടെ  ജന്മദിനാഘോഷത്തിന്റെ ഭാഗമായി  ഈ മാസം 27 ന് കണ്ണൂര്‍, കൂടാളി  പൊതുവായനശാല  ഓഡിറ്റോറിയത്തില്‍  നടക്കുന്ന ചടങ്ങില്‍  കഥാകൃത്ത്  ടി. പദ്മനാഭന്‍  പുരസ്‌കാരം നല്‍കുന്നതാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക