Image

വീട് (ഇ മലയാളി കഥാമത്സരം - 2024: രാജീവ് ജി.ഇടവ)

Published on 22 October, 2024
വീട് (ഇ മലയാളി കഥാമത്സരം - 2024: രാജീവ് ജി.ഇടവ)

ഒരു കൊച്ചുവീടായിരുന്നു സ്വപ്നം.അങ്ങനെയൊന്ന് ഉള്ളില്‍ കുടിയേറിയത് എപ്പോഴാണെന്നറിയില്ല.ചില വായനകള്‍,യാത്രകള്‍,സിനിമകളൊക്കെയാകും.കൂടാരം പോലൊരെണ്ണം.നിറഞ്ഞപച്ചപ്പിനിടയിലൊരു വീട്.നമ്മള്‍ അറിയാതെ ചില മോഹങ്ങള്‍ ഹൃദയത്തിന്റെഭാഗമാകും.ജോലി കിട്ടിയ കാലം മുതല്‍അതിനുവേണ്ടിയുള്ള കരുതി വയ്ക്കല്‍തുടങ്ങി.അച്ഛനോട് സ്വപ്നം പങ്കുവെച്ചു.ഓഹരിവെച്ചിട്ടില്ലെങ്കിലും മറ്റൊരിടത്ത്അച്ഛന്‍ വാങ്ങിയിട്ടിരുന്ന പതിനഞ്ച്‌സെന്റ് എഴുതി തന്ന് ഒപ്പം നിന്നു.വിവാഹം കഴിക്കും മുമ്പ് വീട് വയ്ക്കണമെന്നസ്വപ്നം അങ്ങനെ യാഥാര്‍ത്ഥ്യമായി.ആഗ്രഹിച്ചതുപോലെ കൊച്ചൊരു വീട്.പക്ഷേ കരുതിവെച്ചത് മതിയായില്ല വീട്പൂര്‍ത്തിയാക്കാന്‍.ഒരു ലോണ്‍കൂടിവേണ്ടി വന്നു.സര്‍ക്കാര്‍ ഉദ്ദ്യേഗസ്ഥനാണെന്നുള്ള ധൈര്യമായിരുന്നു അതിനു പിന്നില്‍.            

വിവാഹ ശേഷമാണ് സ്വപ്നകൂടാരം ചെറുതായിപ്പോയെന്ന തോന്നലുണ്ടായത്.വൈദുവിനായിരുന്നു ആ തോന്നല്‍.ചില ഉദാഹരണങ്ങളും നിരത്തി.വീട് എന്ന അവളുടെ സങ്കല്‍പ്പം പങ്കുവെച്ചപ്പോള്‍ വാ പൊളിച്ചിരുന്നു.അവള്‍ പറഞ്ഞത് പലതും ശരിയുമായിരുന്നു.അല്ലെങ്കിലും ജീവിതപങ്കാളിയുടെ ആഗ്രഹങ്ങള്‍ക്കും ചെവി കൊടുക്കേണ്ടതുണ്ട്.ഒരുകളര്‍ഫുള്‍ മാസിക മുന്നിലേക്കിട്ടുകൊണ്ട് വൈദു പറഞ്ഞു.''ഇതൊക്കെയൊന്ന് നോക്ക്'ആഢംബര വീടുകളുടെ ഒരു പ്രളയമായിരുന്നു ആ മാസിക നിറയെ.''എന്താ തോന്നുന്നില്ലേ ഈ വീടൊരുകോഴിക്കൂടാണെന്ന്''തിളച്ചുപൊന്തിയ ദേഷ്യം ഷിബില്‍ അടക്കി നിര്‍ത്തി.തന്റെ സ്വപ്നത്തെയാണ്അവള്‍ പുച്ഛിച്ചത്.


''ഭാര്യ പറയുന്നതിനും ചെവി കൊടുക്കണം.ജീവിതപങ്കാളിയെന്നു പറയുന്നത്‌വീട്ടുജോലിക്കാരിയല്ല.അഭിപ്രായങ്ങള്‍ശരിയെന്നു തോന്നിയാല്‍ അംഗീകാരിക്കുകയും അല്ലെങ്കില്‍ തിരുത്തുകയുംവേണം''അച്ഛന്റെ ഉപദേശം ഓര്‍ത്ത് നിശ്ശബ്ദനായിട്ടും അവള്‍ ആവര്‍ത്തിച്ചപ്പോള്‍ ഒരുദിവസം സഹനം കൈവിട്ടു.അതൊന്നുംനടക്കില്ലെന്നും നിന്റെ താളത്തിനൊത്ത്തുള്ളാനാകില്ലെന്നും തുറന്നടിച്ചു. എന്നിട്ടും അവള്‍ വിടാന്‍ ഭാവമില്ലെന്നവിധംഅധികാരഭാവത്തില്‍ സംസാരിച്ചു.സഹിച്ചില്ല.സമനില തെറ്റി അവള്‍ക്കുനേരെകൈയോങ്ങി.അച്ഛന്റെ സാന്നിധ്യത്തിലായതുകൊണ്ട് ചെകിട് പുകഞ്ഞില്ല.ഒരാഴ്ച അക്കാര്യം പറഞ്ഞ് മിണ്ടാട്ടമില്ലാതെരണ്ടിടത്തായി ഉറങ്ങി.പുറത്ത് നിന്നായിഷിബിലിന്റെ ഭക്ഷണം.അതിനൊരു മാറ്റംവന്നത് അച്ഛനെയും കൊണ്ട് ഹോസ്പ്പിറ്റലില്‍ ചെക്കപ്പിന് പോയ ശേഷം.          

ഉപദേശത്തിന്റെ കെട്ടഴിച്ചു അച്ഛന്‍.അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടുന്ന ആളല്ല.മക്കളായാലും അവര്‍ക്ക് അവരുടേതായ ജീവിതമുണ്ടെന്നുംഅവര്‍ ജീവിക്കട്ടെയെന്നും കരുതുന്നൊരാള്‍.എടുത്തുചാട്ടങ്ങളൊക്കെ അങ്ങനെയാണ് തിരുത്താന്‍ തുടങ്ങിയത്.''വൈദുവിന്റെ വീടൊരു ബംഗ്ലാവെന്നു   വേണമെങ്കില്‍ പറയാം.അവിടെ വളര്‍ന്ന കുട്ടിയ്ക്ക് ഇതാരു കോഴിക്കൂടായി തോന്നിയതില്‍ തെറ്റില്ല''അപ്പോള്‍ തെറ്റുകാരന്‍ താനാണ്. ഷിബി   ല്‍ ഉള്ളിലൂറി വന്ന ദേഷ്യം കടിച്ചിറക്കിഅച്ഛനെ കേട്ടു.

ഉള്ള് കാളുന്ന കാര്യങ്ങള്‍ അവള്‍ തുടര്‍ന്നുകൊണ്ടിരുന്നു.സഹികെട്ട്ഒരിക്കല്‍ അച്ഛനോട് അവളുടെ സ്വഭാവത്തെക്കുറിച്ച് വേവലാതിയോടെ പങ്കുവെച്ചു.''ആലോചിച്ച് വേണ്ടതെന്താണെന്ന് വെച്ചാ ചെയ്യുക.ദാമ്പത്യജീവിതം നല്ലരീതിയില്‍ തുടരട്ടെ''ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു നിര്‍ത്തിയഅച്ഛനെ അമ്പരപ്പില്‍ നോക്കി.പതിയെഅച്ഛന്‍ ഇടയ്ക്കിടെ തരാറുള്ള ഉപദേശംനിര്‍ത്തി.വലിയൊരു ഞെട്ടല്‍ സമ്മാനിച്ചുകൊണ്ട് ഒരു സുപ്രഭാതത്തില്‍ അമ്മയെയുംകൊണ്ട് അച്ഛന്‍ കുടുംബവീട്ടിലേക്ക് മാറി.''ഇതെന്താ പെട്ടെന്നൊരു തിരുമാനം''''ഒറ്റയ്ക്ക് ജീവിക്കുമ്പോഴെ ജീവിതം പഠിക്കൂ.ഞങ്ങള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലല്ലോ.മാത്രമല്ല എപ്പോവേണമെങ്കിലും വരാം.തറവാട് ചിതലെടുത്തു തുടങ്ങി''വീട്ടില്‍ കൊണ്ടുവിട്ട് പോരുമ്പോള്‍ അച്ഛന്‍ തോളത്ത് കൈയിട്ടുകൊണ്ട് പറഞ്ഞു.''നീ ഞങ്ങളെ ഓര്‍ത്ത് ബേജാറാകണ്ട.നിന്റെ പെങ്ങള്‍ ഇവിടെ അടുത്തുണ്ടല്ലോ.അവളുടെ പരാതിയും തീരും.മോനോടാണ് സ്‌നേഹകൂടുതലെന്നല്ലേപരാതി''അല്പം ആശ്വാസമുണ്ടായിരുന്നതും ഇല്ലാതായി.അല്ലെങ്കിലും കഷ്ടകാലം വരുമ്പോള്‍ ഒപ്പമുള്ളവരും കളഞ്ഞിട്ട്‌പോകും.അവര്‍ തമ്മിവലുള്ള വാക്‌പ്പോരിന്‌സാക്ഷിയാകാനുള്ള ശേഷി അവര്‍ക്കുണ്ടാകില്ല.അവര്‍ പോയതിനുശേഷംകൂടുതല്‍ സ്വതന്ത്രയായതുപോലെയായിരുന്നു അവളുടെ പെരുമാറ്റം.ഷിബില്‍അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നു.
''ഇന്നത്തെ കാലത്ത് ഇത്രയും ചെറിയഅടുക്കളയോ''അമ്പരപ്പില്‍ വൈദു ചോദിച്ചു.ഇനിഅതും ഇടിച്ചുപൊളിച്ച് വലുതാക്കേണ്ടിവരുമോ.മടിശീലയില്‍ കനമില്ല.അതുകൊണ്ട് വര്‍ക്കേരിയയില്‍ അവള്‍ക്ക്തൃപ്തിപ്പെടേണ്ടി വന്നു.കുറച്ചൊന്നുമായിരുന്നില്ല അതിനുപിന്നിലെ പിറുപിറുക്കല്‍.സ്വന്തമായി വരച്ചുണ്ടാക്കിയ പ്ലാനിലായിരുന്നു വീട് വെച്ചത്.ചുറ്റും വൃക്ഷങ്ങള്‍കൊണ്ട് നിബിഢം.അതിനുള്ളില്‍ ഒരുകൂടാരം.പലരും ആ വീടിനെ കുറിച്ച് വാതോരാതെ പറഞ്ഞിടത്താണ് കോഴിക്കൂടാണോയെന്ന ചോദ്യം.രണ്ട് മുറിയും അടുക്കളയും ഹാളും.കോമണായി ഒരുടോയ്‌ലറ്റും.ഒരു കുടുംബത്തിന് താമസ്സിക്കാന്‍ അതുതന്നെ ധാരാളം.ഡൈനിംഗ്ഹാളില്‍ നിന്ന് ടോയ്‌ലറ്റിലേക്ക് കയറാം.ഒരു ദിവസം അക്കാര്യം പറഞ്ഞാണ് വൈദു തുടങ്ങിയത്.''ഇന്ന് കോമണ്‍ ടോയ്‌ലറ്റൊന്നുമില്ല.മുറികളിലാണ് ടോയ്‌ലറ്റ് വേണ്ടത്.രാത്രിയില്‍വാതില്‍ തുറന്ന് ഇറങ്ങി പോകാനൊക്കെ എന്തോരം ബുദ്ധിമുട്ടാണ്.മുറിയിലാകുമ്പോള്‍ ആ ഒരു പ്രശ്‌നമില്ല.ഭാവിയില്‍കൂടുതല്‍ ഉപകരിക്കുകയും ചെയ്യും.ഒന്ന്കിടപ്പായാല്‍ ആരാണ് താങ്ങിയെടുത്തുകൊണ്ട് പോകാന്‍''ദൈവമേ.ഉള്ള് കാളി അവന്‍ വിളിച്ചു.അസഹ്യമായ വേദനകൊണ്ട് പുളഞ്ഞു.എന്തൊക്കെ അസംബന്ധമാണ് അവള്‍പറയുന്നത്.''ഇതുവരെ അങ്ങനെയൊക്കെയായിരുന്നില്ലെ.നമുക്ക് ഈ സൗകര്യങ്ങളിലൊക്കെയങ്ങ് ജീവിക്കാം''അങ്ങനെ പറയണമെന്ന് വിചാരിച്ചിട്ട്‌നടന്നില്ല.ശരീരബലം ചോര്‍ന്നുപോകുന്നു.സന്ധികള്‍ ദുര്‍ബ്ബലപ്പെടുന്നതുപോലെ.തനിക്ക് എവിടെയൊക്കെയോ തകരാറ് സംഭവിച്ചിട്ടുണ്ടെന്ന് ഷിബിലിന്‌തോന്നി.അവള്‍ക്ക് മുന്നില്‍ മറുപടി പറയാനാകാത്തൊരസ്ഥ. പറഞ്ഞാല്‍ വഴക്കിലെ അവസാനിക്കൂ.മരണതുല്യമാണ് സമാധാനമില്ലാത്ത ജീവിതം.സ്ത്രീധനത്തിനോട് താല്പര്യമില്ലാത്ത അച്ഛന്‍പെണ്ണാണ് ഞങ്ങള്‍ക്ക് ധനമെന്ന് പറഞ്ഞാണ് വൈദുവിനെ കൊണ്ടുവന്നത്.പക്ഷേ അവള്‍ വന്നത് നിറയെ സ്വര്‍ണ്ണമിട്ടും.ആവശ്യം വന്നപ്പോള്‍ അതൊന്ന്പണയംവെച്ചാലോയെന്നു ചോദിച്ചു.''പെണ്ണിന്റെ വീട്ടുകാരിട്ടത് പണയംവെച്ചുംവിറ്റും ചിലവാക്കുന്നത് ആണത്തമല്ല.എന്തിനാ ഇപ്പോള്‍ അതിനെ കുറിച്ചൊക്കെചിന്തിക്കുന്നത്.നമുക്ക് അല്ലാതെ തന്നെഎല്ലാം ശരിയാക്കാമെന്നെ''കാഠാരയുടെ മൂര്‍ച്ചയുണ്ടായിരുന്നു അവളുടെ വാക്കുകള്‍ക്ക്.എത്ര ലാഘവത്തോടെയാണ് അവള്‍ ഒഴിഞ്ഞുമാറിയത്.വാക്കുകള്‍ കൊണ്ടുള്ള  ചില മര്‍ദ്ദനങ്ങള്‍ മാരകമാകാറുണ്ട്.ദേഷ്യത്തിന്റെ ആധിക്യത്തില്‍ ഷിബില്‍ വിടാന്‍ തയ്യാറായില്ല.
''നമ്മള്‍ ഇങ്ങനെ രണ്ടാള് മാത്രമായിട്ട്ജീവിക്കാനല്ലല്ലോ തീരുമാനം.നമുക്കിടയില്‍ ഒന്നോ രണ്ടോപേര്‍കൂടി വരും.ഇതൊക്കെയെടുത്ത് ഇപ്പോഴെ പണയംവെച്ചാല്‍ അന്നേരം എന്തു ചെയ്യും''വിവാഹം കഴിഞ്ഞിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു.ഇനിയും അക്കാര്യത്തിലൊരു തീരുമാനമായിട്ടില്ല.ഒന്ന് ഗാഢമായി പുണര്‍ന്നഓര്‍മ്മപോലും ഷിബിലിനില്ല.''കുറച്ചുകാലം അടിച്ചുപൊളിച്ച് നടന്നിട്ട്‌പോരെ കുഞ്ഞുങ്ങളൊക്കെ''ആദ്യകാലത്ത് അവള്‍ അങ്ങനെ പറഞ്ഞപ്പോള്‍ ശരിയെന്നുതോന്നി.പിന്നീട്ഒരു താല്പര്യവും അക്കാര്യത്തില്‍ വൈദുവില്‍ നിന്നുണ്ടായിട്ടില്ല.ചിലപ്പോഴൊക്കെതോന്നും കല്ല്യാണം കഴിക്കേണ്ടിയിരുന്നില്ലെന്ന്.പൊരുത്തപ്പെടുക കഠിനം.അസാധാരണമായ ഒച്ചയും അനക്കവും കൊണ്ട് ആ വീട് ഇപ്പോള്‍ അവന് അപരിചിതമായി തോന്നി തുടങ്ങി.അവളുടെ സ്വഭാവത്തിനൊപ്പം ചേര്‍ന്നു ജീവിക്കാന്‍ അവനെ കൊണ്ട് കഴിഞ്ഞില്ല.വിവാഹത്തിനുമുമ്പ് ജീവിതമെന്തെന്ന് മനസ്സില്‍ പാകപ്പെടുത്തിയെടുത്തതൊക്കെ ഒന്ന് ആലോചിച്ചെടുക്കാനുള്ള ധൈര്യവുംആവിയായി.സമ്പത്തികമാണ് എല്ലാത്തിന്റെയും അവസാന വാക്ക്.പല ദിവസങ്ങളിലും അവന് ഉറക്കം നഷ്ടപ്പെട്ടു.''ഇത് ഇപ്പോള്‍ ഭക്ഷണമേശയ്ക്കടുത്ത്‌ടോയ്‌ലറ്റ്.വരുന്നവര്‍ എന്തു വിചാരിക്കും.

ഗൗരവമായിട്ടൊന്ന് ആലോചിച്ചേ''എന്ത് ആലോചിക്കാന്‍.വരുന്നവരുടെയൊക്കെ വീട്ടില്‍ അങ്ങനെയൊക്കെത്തന്നെയാണ്.ആര്‍ക്കാണ് അറിയാത്തത്‌കോമണ്‍ ടോയ്‌ലറ്റിനെ കുറിച്ച്.അതുതന്നെയായിരുന്നു രണ്ടുമൂന്ന് ദിവസം തലയ്ക്കകത്ത്.ഓഫീസിലെത്തിയാല്‍ സമാധാനമായിട്ടിരുന്ന് ജോലി ചെയ്യാന്‍ പറ്റാത്തൊരവസ്ഥ.ജീവിതത്തില്‍ ഇതുവരെഅനുഭവിച്ചിട്ടില്ലാത്തൊരു മാനസ്സികാവസ്ഥയിലൂടെയാണ് ഷിബില്‍ കടന്നുപോയത്.എപ്പോഴോ ഉള്ളിലൊരു തോന്നല്‍രൂപപ്പെട്ടു.അവള്‍ പറയുന്നതില്‍ നേരില്ലേ.ഭാവിയില്‍ വയ്യായ്കയോ മറ്റോ ആയാല്‍ പെട്ടുപോകില്ലേ.വീട് വയ്ക്കുമ്പോള്‍ അങ്ങനെ ഒരു ചിന്ത ഉണ്ടായതേയില്ല.ആരും പറഞ്ഞതുമില്ല.
          
കോമണ്‍ ടോയ്‌ലറ്റല്ലാതെ പുറത്തൊരെണ്ണമുണ്ട്.ശീലങ്ങള്‍ അത്ര പെട്ടെന്ന് മറക്കില്ലല്ലോ.കുടുംബവീട്ടില്‍നാല്‍പ്പത് സെന്റിന്റെ ഒരു മൂലയിലാണ്കക്കൂസ്.അത് പുരോഗമിച്ച് പുരോഗമിച്ച് കിടപ്പറയോളമെത്തി.എതിര്‍ത്ത് എന്തെങ്കിലും പറഞ്ഞാല്‍ പഴഞ്ചനാണെന്ന് മുദ്രകുത്തി പുച്ഛിക്കും.പുറത്തൊരെണ്ണമുണ്ടല്ലോയെന്ന് പറഞ്ഞാല്‍ ഭ്രാന്താണെന്നുവരെ പറഞ്ഞുകളയും.തികച്ചുംഅരോചകമായി തീര്‍ന്നു അവളുടെസാന്നിധ്യം.       ആരെങ്കിലുമൊക്കെ വരുമ്പോള്‍ടോയ്‌ലറ്റ് എവിടെയെന്ന് ചോദിച്ചാല്‍,മുറിയിലേക്ക് ചൂണ്ടി കാണിക്കുമ്പോള്‍കുതിച്ചുയരുന്ന അഭിമാനത്തെ കുറിച്ച്അവള്‍ പറഞ്ഞു.എന്ത് അഭിമാനമാണാവോ ഉണ്ടാകുന്നത്? ഇതുവരെ അങ്ങനെയായിരുന്നില്ലല്ലോ.എന്നിട്ട് അഭിമാനത്തിനൊരു ക്ഷതവുമേറ്റില്ലെന്ന് പറയണമെന്നുണ്ടായിരുന്നു.പക്ഷേ സാധിച്ചില്ല.മേസ്ത്രിയെ വിളിച്ചു കാണിച്ചു.രണ്ടു മുറിയിലുമായി ടോയ്‌ലറ്റ് വേണമെങ്കില്‍ നല്ലൊരുതുകയാകും.അപ്പോഴാണ് മേസ്ത്രിയോട് വൈദുവിന്റെ ചോദ്യം.''അര്‍ജ്ജുനണ്ണാ കിഴക്ക് ഭാഗത്ത് കുറച്ച്സ്ഥലമുണ്ടല്ലോ.അവിടെ വീടിനോട് ചേര്‍ന്നൊരു മുറികൂടി പണിയാനാകില്ലേ''ചെകിട്ടത്തൊരടിയേറ്റതുപോലെ ഷിബില്‍ പിടഞ്ഞു.അക്കാര്യം പറഞ്ഞ് മുഷിഞ്ഞ് അന്ന് രണ്ട് മുറികളിലല്ല അവര്‍ഉറങ്ങിയത്.വൈദു തന്റെ വീട്ടിലേക്കുമടങ്ങി.ഒരു പഴഞ്ചനൊപ്പം ജീവിക്കാന്‍ബുദ്ധിമുട്ടാണെന്ന് പറഞ്ഞായിരുന്നുഇറങ്ങിയത്.രണ്ടു ദിവസം കഴിഞ്ഞിട്ട്‌വരുമെന്ന് വിചാരിച്ചിട്ട് വന്നില്ല.ഷിബിലുംഅങ്ങോട്ട് ചെന്നില്ല.ഒരാഴ്ച കഴിഞ്ഞപ്പോള്‍ അച്ഛന്റെ വിളി വന്നു.

''ഇങ്ങനെയൊക്കെ തന്നെയാണ് ജീവിതം.എല്ലാം ശരിയാകും.കാലത്തിനുംസാഹചര്യത്തിനും അനുസരിച്ച് മാറണം.അവള്‍ മറ്റൊന്നുമല്ലല്ലോ പറയുന്നത്.നിങ്ങള്‍ താമസ്സിക്കുന്ന വീടിനെ കുറിച്ചല്ലേ''അവളെ ന്യായികരിച്ച് അച്ഛന്‍ സംസാരിച്ചപ്പോള്‍ വിറഞ്ഞു കയറി.ഫോണ്‍വെച്ചു.അവളുടെ താളത്തിനൊത്ത് തുള്ളാന്‍പണമാണ് വേണ്ടതെന്ന് അച്ഛന് അറിയാഞ്ഞിട്ടാണോ.സര്‍ക്കാര്‍ ജോലിക്കാരന്കുറെ കിട്ടുമെന്നാകും വിചാരം.പിന്നീട്അച്ഛന്‍ പലവട്ടം വിളിച്ചിട്ടും എടുത്തില്ല.ഉണ്ടായിരുന്ന ലോണിന്റെ കാര്യം മന:പ്പൂര്‍വ്വം മറന്ന് മറ്റൊന്നുകൂടി തരപ്പെടുത്തി.ആരോടും ഒന്നും പറയാനോ,ചോദിക്കാനോ നിന്നില്ല.ഉള്ളിലെ അനിശ്ചിതത്വങ്ങള്‍ ആരും അറിയണ്ടെന്നു കരുതി.പണിതുടങ്ങി.അവള്‍ എങ്ങനെ അറിഞ്ഞെന്നറിയില്ല.ഒരു ഉളുപ്പുമില്ലാതെ കയറി വന്നു.വല്ലാത്തൊരു ജന്മം.പക്ഷേ ഷിബിലിന്റെ താളം തെറ്റുന്നത് ആരും കണ്ടില്ല.കാണാന്‍ ശ്രമിച്ചില്ലെന്നതാണ് നേര്.ഒട്ടൊന്നുമല്ല അത് അവനെ വേദനിപ്പിച്ചത്.എല്ലാം ഉള്ളിലൊതുക്കി.അപ്പോഴും വൈദുവിന്റെ ഉള്ളില്‍ പുതിയ പുതിയ ആശയങ്ങള്‍ കുരുപൊട്ടി.ലോണടവുകള്‍ കഴിഞ്ഞാല്‍ കൈയില്‍ ഒന്നുമില്ലാത്തൊരു അവസ്ഥയോളമെത്തി.''ഇതൊക്കെയൊന്ന് സെറ്റായിട്ട് മതി നമുക്ക് കുഞ്ഞുങ്ങള്‍ എന്ന് പറഞ്ഞതിന്റെകാരണം ഇപ്പോള്‍ മനസ്സിലായോ.ആദ്യംനമുക്കൊരു അടിത്തറ വേണം''മൂക്കില്‍ പല്ലുമുളച്ചാലും അതുണ്ടാകുമെന്ന് തോന്നുന്നില്ല.പ്രതീക്ഷ മുഴുവന്‍ തന്നില്‍ നിന്ന് വാര്‍ന്നുപോയ ഹതശനെപ്പോലെ അവന്‍ തല കുനിച്ചു.ബന്ധുക്കളുംസുഹൃത്തുക്കളുമൊക്കെ വരുമ്പോള്‍പറയാറുണ്ട്.വൈദു വന്നതിനു ശേഷമാണ് വീടൊരു വീടായത്.കേള്‍ക്കുമ്പോള്‍നെഞ്ചെരിയും.അവര്‍ കൊടുത്ത ക്രെഡിറ്റില്‍ അഹങ്കാരത്തിന്റെ മേലാങ്കിയെടുത്ത് അവള്‍ അണിയും.
       
മനുഷ്യന് ഭ്രാന്ത് പിടിക്കുമ്പോഴാണ്അവളുടെ ഓരോരോ പരിഷ്‌ക്കാരം.എങ്ങനെയെങ്കിലുമൊക്കെ ഉന്തിത്തളളിപോകുമ്പോഴാണ് പുതിയൊരു ഐഡിയയുമായി എഴുന്നള്ളി ഷിബിലിനെ തകര്‍ത്തുകളഞ്ഞത്.''ഒരു നിലകൂടി പണിതാല്‍ വീട് ഗംഭീരമാകും.നമ്മുടെ നിലയ്ക്കും വിലയ്ക്കുംചേര്‍ന്നൊരു വീട്''കുഴഞ്ഞ് വീണുപോകുമെന്ന് തോന്നി.സെറ്റിയില്‍ തളര്‍ന്നിരുന്നു.ഭ്രാന്താണ്അവള്‍ക്ക്. കൊല്ലാനുള്ള ദേഷ്യമുണ്ടായി.ധൃതിയില്‍ ഇറങ്ങി നടന്നു.തിരിഞ്ഞു നോക്കിയില്ല.നോക്കിയാല്‍ ചിലപ്പോള്‍പേടിച്ച് ശ്വാസം നിലയ്ക്കും.,ഒരു രാക്ഷസജന്മത്തെക്കണ്ട്.നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു.,രാത്രി വൈകുവോളം.മടങ്ങിയെത്തുമ്പോള്‍ അവള്‍ ടി വി യ്ക്ക് മുന്നിലുണ്ട്.വരവ് അറിഞ്ഞ് ടി വിഓഫ് ചെയ്ത വൈദുവിനെ കണ്ട ഭാവംനടിക്കാതെ മുറിയില്‍ കയറി വാതിലടച്ചു.   കിടന്നിട്ട് ഉറക്കം വന്നില്ല.നാല് മാസമായി ലോണടച്ചിട്ട്.ഒന്നല്ല.രണ്ടെണ്ണം.കൂടാതെ എല്‍ ഐ സി,ചിട്ടി.അങ്ങനെ എന്തൊക്കെ.ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല.അതൊന്ന് പങ്കുവയ്ക്കാന്‍കൂടി ആളില്ലാത്തൊരവസ്ഥ വലിയൊരു നീറ്റലായി മാറി.നെഞ്ച് വിങ്ങി.കണ്ണുകള്‍ നിറഞ്ഞു.ഇന്നലെ ഓഫീസിലുള്ള സഹപ്രവര്‍ത്തകരോട് കുറച്ച് പണംകടം ചോദിച്ചു.നോക്കട്ടെയെന്ന് പറഞ്ഞ്അവര്‍ മാറി നിന്ന് പറഞ്ഞതു കേട്ടപ്പോള്‍കേള്‍ക്കാന്‍ താന്‍ ജീവനോടെയില്ലായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു.ഓടി ബാത്‌റൂമില്‍ കയറി കിതപ്പാറ്റി.ഭിത്തിയില്‍ മുഷ്ടിചുരുട്ടി ഇടിച്ചു.ഒരിക്കലുമില്ലാത്തവിധംഅവന്റെ കണ്ണുകള്‍ ചോര്‍ന്നൊലിച്ചു.''പെണ്ണുംപുള്ളയുടെ താളത്തിനൊത്ത്തുള്ളുന്ന പെണ്‍കോന്തന്‍.എന്തിനാണായെന്തോ ഇങ്ങനെ ജീവിക്കുന്നത്''

അവന്റെ വികാരവിക്ഷോപങ്ങള്‍ നിയന്ത്രണാധീതമായി.വിതുമ്പി കരഞ്ഞു.ഒടുവിലെപ്പോഴോ ആ സങ്കടാവസ്ഥയ്ക്ക്‌വിരാമമായി.പതിയെ എഴുന്നേറ്റ് ജനാലയിലൂടെ പുറത്തേയ്ക്കുനോക്കി.നിലാവിനെ ഇരുട്ട് പുണരാന്‍ തുടങ്ങി.ഭയപ്പെടുത്തുന്നതെന്തോ സംഭവിക്കാന്‍ പോകുന്നതിന്റെ അപശബ്ദങ്ങള്‍ ഇരുട്ടില്‍നിന്നും കേട്ടു.അവന്റെ ഉള്ളിലും ഇരുട്ട്‌നിറഞ്ഞു.അഭിമാനത്തോടെയും സന്തോഷത്തോടെയും ജീവിക്കണമെന്നായിരുന്നു ആഗ്രഹം.കടം വാങ്ങി ജീവിക്കുക,കടക്കാരനാവുക,ലോണടയ്ക്കാതെജപ്തി നേരിടുക.ചിന്തകള്‍ ചിതലുകള്‍പോലെ തലച്ചോറില്‍ അരിച്ചുനടന്നു.ചുറ്റിലും അപരിചിതത്വത്തിന്റെ,ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ വലയംചെയ്തു.പിന്നെ എപ്പോഴോ അപരിചിതമായ ഒരു ഉള്‍പ്രേരണയില്‍ മുന്‍ വാതില്‍തുറന്ന് ഇറങ്ങി.
         
ഇനിയും  ഇരുട്ടിനടിപ്പെടാത്ത നിലാവ് അവനെ സ്വീകരിച്ചു.ടെറസിനുമേലേയ്ക്ക് വളര്‍ന്നു നില്‍ക്കുന്ന കിളിച്ചുണ്ടന്‍മാവിന്റെ കൊമ്പിലേക്കു നോക്കി.രാവിലെ അവള്‍ക്കൊരു സര്‍പ്രൈസ്സായിക്കോട്ടെയെന്ന വിചാരത്തില്‍ ഷിബില്‍പടികള്‍ കയറി ടെറസിലെത്തി.അപ്പോള്‍അവന്‍ അപാരമായി വിയര്‍ത്തു.ചാഞ്ഞു നില്‍ക്കുന്ന മാവിന്റെ ശിഖരത്തില്‍  കസേരയെടുത്തിട്ട് പിടിച്ചുറപ്പുവരുത്തി.അതുവരെ ചിരിച്ചു നിന്ന ചന്ദ്രബിംബം പൊടുന്നനെ, പേടിച്ചിട്ടെന്നവിധംമേഘങ്ങള്‍ക്കിടയിലൊളിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക