Image

ഏഷ്യാനെറ്റില്‍ പ്രേക്ഷകരെ രസിപ്പിക്കാന്‍ പുതിയ ഗെയിം ഷോ 'എങ്കിലേ എന്നോട് പറ'

റെജു ചന്ദ്രന്‍ ആര്‍ Published on 22 October, 2024
ഏഷ്യാനെറ്റില്‍  പ്രേക്ഷകരെ രസിപ്പിക്കാന്‍ പുതിയ ഗെയിം ഷോ 'എങ്കിലേ  എന്നോട് പറ'

ആവേശം നിറഞ്ഞ ഗെയിം ഷോ 'എങ്കിലേ  എന്നോട് പറ' ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 26 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു. 

'എങ്കിലേ  എന്നോട് പറ' എന്നത് ഒരു ഗെസ്സിംഗ് ഗെയിം ഷോയാണ്.  പങ്കെടുക്കുന്ന  മത്സരാര്‍ത്ഥികള്‍  'യെസ് ' അല്ലെങ്കില്‍ ' നോ ' എന്ന് മാത്രം പറഞ്ഞ് വിജയിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. മൂന്ന് റൗണ്ടുകളിലായി മൂന്ന് മത്സരാര്‍ത്ഥികള്‍ തമ്മില്‍ മത്സരം നടക്കും, ഓരോ റൗണ്ടിനും പ്രത്യേക വെല്ലുവിളികള്‍ ഉണ്ടായിരിക്കും. ഓരോ റൗണ്ടിനും അവസാനത്തില്‍, കുറഞ്ഞ പോയിന്റുള്ള അതിഥി പുറത്ത് പോകുകയും, അവസാന മത്സരാര്‍ത്ഥി വലിയ സമ്മാനത്തിനായി മത്സരിക്കുകയും ചെയ്യും.

ചലച്ചിത്രതാരങ്ങളും ബിഗ് ബോസ് മത്സരാര്‍ത്ഥികളുമായ ശ്വേത മേനോനും സാബുമാണ്  ഈ ഷോയുടെ അവതാരകര്‍ . ആദ്യ എപ്പിസോഡുകളില്‍ പ്രശസ്ത ചലച്ചിത്ര താരങ്ങളായ സുരഭിലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, ടിനി ടോം, ഗായത്രി സുരേഷ്, പ്രശാന്ത്, കോട്ടയം നസീര്‍, അസീസ്, നോബി എന്നിവര്‍  പങ്കെടുക്കും.

'എങ്കിലേ  എന്നോട് പറ' ഏഷ്യാനെറ്റില്‍ ഒക്ടോബര്‍ 26 മുതല്‍ എല്ലാ ശനി,  ഞായര്‍ ദിവസങ്ങളിലും രാത്രി 9 മണിക്ക്  സംപ്രേക്ഷണം ചെയ്യുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക