Image

ജെസ്നയുടെ തിരോധാനം: സിബിഐ അന്വേഷണം തുടരുന്നു

Published on 22 October, 2024
ജെസ്നയുടെ  തിരോധാനം: സിബിഐ അന്വേഷണം തുടരുന്നു

കോട്ടയം: ജെസ്ന മരിയ ജയിംസ് തിരോധാനത്തില്‍ തുടരന്വേഷണം നടത്തുന്ന സിബിഐ കൂടുതല്‍ പേരില്‍നിന്നു മൊഴിയെടുത്തു.

മുണ്ടക്കയം, കൊല്ലമുള, പുഞ്ചവയല്‍,എരുമേലി പ്രദേശങ്ങളില്‍ ജെസ്നയുമായി പരിചയമുണ്ടായിരുന്നവരില്‍നിന്നാണ് വിവരശേഖരണം.

മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജ് ജീവനക്കാരി രണ്ടു മാസം മുന്‍പു നല്‍കിയ അവകാശവാദവും മൊഴിയും സിബിഐ തള്ളിക്കളഞ്ഞു. കാണാതായതിനു മുന്‍പ് ജെസ്ന ആണ്‍സുഹൃത്തുമൊപ്പം ലോഡ്ജില്‍ എത്തിയെന്നായിരുന്നു മൊഴി.

ജെസ്ന പഠിച്ച കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കോളജിലെ അധ്യാപകര്‍, സഹപാഠികള്‍, കൊല്ലമുളയിലെ സുഹൃത്തുക്കള്‍ എന്നിവരില്‍നിന്നു രണ്ടു മാസം മുന്‍പ് വിവരങ്ങള്‍ ചോദിച്ചിരുന്നു.

ആറു മാസത്തെ അന്വേഷണമാണ് തിരുവനന്തപുരം സിജെഎം കോടതി സിബിഐയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക