Image

വിയറ്റ്‌നാം പ്രസിഡന്റായി ജനറല്‍ ലുഔങ് കുഓങ് തിരഞ്ഞെടുക്കപ്പെട്ടു

Published on 22 October, 2024
വിയറ്റ്‌നാം പ്രസിഡന്റായി ജനറല്‍ ലുഔങ് കുഓങ് തിരഞ്ഞെടുക്കപ്പെട്ടു

ഹാനോയ് ;വിയറ്റ്‌നാമിന്റെ പുതിയ പ്രസിഡന്റായി 67കാരനായ ജനറല്‍ ലുഔങ് കുഓങ് തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്ത 440 അംഗങ്ങളുടെ വോട്ടോടെയാണ് കുഓങ് തിരഞ്ഞെടുക്കപ്പെട്ടത്.


രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും, ഭരണസ്ഥിരത ഉറപ്പു വരുത്തുമെന്നും പാർട്ടിയും സംസ്ഥാനവും ജനങ്ങളും ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റാൻ ശ്രമിക്കുമെന്നും കുഓങ് പറഞ്ഞു.

രാജ്യത്തെ ഏറ്റവും പ്രധാന പദവിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിലവിലെ പ്രസിഡന്റ് ടോ ലാം തുടരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക