Image

ഇന്ത്യയിൽ നിക്ഷേപം നടത്താൻ നിർമല സീതാരാമൻ യുഎസ് നിക്ഷേപകരെ ക്ഷണിച്ചു (പിപിഎം)

Published on 22 October, 2024
ഇന്ത്യയിൽ  നിക്ഷേപം നടത്താൻ നിർമല സീതാരാമൻ യുഎസ് നിക്ഷേപകരെ ക്ഷണിച്ചു (പിപിഎം)

ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചു ന്യൂ യോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന റൌണ്ട്ടേബിളിൽ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ സംസാരിച്ചു. ഇന്ത്യയിൽ കനത്ത നിക്ഷേപം നടത്താൻ യുഎസ് നിക്ഷേപകരെ അവർ ക്ഷണിച്ചു.

പി എം ഗാട്ടി ശക്തി, ഇന്ത്യ സെമികണ്ടക്റ്റർ മിഷൻ തുടങ്ങിയ പദ്ധതികൾ അവർ എടുത്തു പറഞ്ഞു.

ഇന്ത്യ 2027ൽ ലോകത്തു മൂന്നാമത്തെ സാമ്പത്തിക ശക്തിയാവുമെന്നു സീതാരാമൻ ചൂണ്ടിക്കാട്ടി. മോദി സർക്കാർ ഒട്ടേറെ നയ പരിഷ്‌കരണം നടത്തുന്നുണ്ട്. അതെല്ലാം ഉല്പാദനവും അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിട്ടാണ്.

ജി എസ് ടി, ഐ ബി സി, എഫ് ഡി ഐ തുടങ്ങിയ സുപ്രധാന പരിഷ്‌കാരങ്ങൾ അവർ എടുത്തു പറഞ്ഞു.

Indian FM speaks at NYSE 

ഇന്ത്യയിൽ  നിക്ഷേപം നടത്താൻ നിർമല സീതാരാമൻ യുഎസ് നിക്ഷേപകരെ ക്ഷണിച്ചു (പിപിഎം)
ഇന്ത്യയിൽ  നിക്ഷേപം നടത്താൻ നിർമല സീതാരാമൻ യുഎസ് നിക്ഷേപകരെ ക്ഷണിച്ചു (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക