Image

മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ ബസില്‍ അതിക്രമിച്ച്‌ കയറിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

Published on 22 October, 2024
മേയര്‍-കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കം; മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ ബസില്‍ അതിക്രമിച്ച്‌ കയറിയതിനും തെളിവില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: മേയറും കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവുമായുള്ള തര്‍ക്കത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻ ദേവ് എംഎല്‍എയ്ക്കും ക്ലീൻചിറ്റ് നല്‍കി പൊലീസിന്‍റെ റിപ്പോര്‍ട്ട്.

മേയര്‍ അസഭ്യം പറഞ്ഞതിനും എംഎല്‍എ ബസില്‍ അതിക്രമിച്ച്‌ കയറിയതിനും തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. കണ്ടക്ടര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ യദു ഹൈഡ്രോളിക് ഡോര്‍ തുറന്നു കൊടുക്കുകയായിരുന്നുവെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

തര്‍ക്കം നടക്കുമ്ബോള്‍ മേയറും സച്ചിനും മോശം ഭാഷ ഉപയോഗിച്ചതായി സാക്ഷികള്‍ മൊഴി നല്‍കിയിട്ടില്ലെന്നും പൊലീസ് പറയുന്നു. ദൃക്‌സാക്ഷി മൊഴികളില്‍ നിന്നാണ് വ്യക്തത വരുത്തിയതെന്നും പൊലീസ് പറയുന്നു. യദു അന്ന് നഗരത്തിലൂടെ ബസ് ഓടിച്ചത് റൂട്ട് മാറിയാണെന്നും മേയര്‍ക്ക് എതിരായ മൂന്നു കുറ്റങ്ങളില്‍ കൂടി പരിശോധന നടക്കുന്നുവെന്നും പോലീസ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് യദുവിന്റെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക