Image

രജനികാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേയ്ക്ക്?

Published on 22 October, 2024
രജനികാന്തിന്റെ വേട്ടയ്യൻ ഒടിടിയിലേയ്ക്ക്?

രജനികാന്ത്, അമിതാഭ് ബച്ചൻ, മഅഞജു വാര്യർ, ഫഹദ് ഫാസില്‍ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു വേട്ടയ്യൻ.

ചിത്രം 200 കോടി ക്ലബ്ബിലെത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ചത്ര വിയം കൈവരിക്കാൻ ചിത്രത്തിന് ആയിരുന്നില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിലേയ്ക്ക് എത്തുന്നുവെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്.

നവംബർ ഏഴ് മുതല്‍ ആമസോണ്‍ പ്രൈമിലൂടെ ചിത്രം കാണാനാകുമെന്നാണ് വിവരം. എന്നാല്‍ ഔദ്യോഗികമായുള്ള പ്രതകിരണങ്ങള്‍ വന്നിട്ടില്ല. ഒക്ടോബർ പത്തിന് ആയിരുന്നു ചിത്രം തിയേറ്ററിലെത്തിയത്. ഇതുവരെ ആഗോളതലത്തില്‍ നേടിയത് 235.25 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ 157.25 കോടിയാണ്.

'ജയ് ഭീം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേല്‍ ഒരുക്കുന്ന വമ്ബൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമായിരുന്നു വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 32 വർഷങ്ങള്‍ക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക