Image

ചിമ്പു നായകനാകുന്ന എസ്.ടി.ആര്‍ 49 ഒരുങ്ങുന്നു

Published on 22 October, 2024
 ചിമ്പു നായകനാകുന്ന എസ്.ടി.ആര്‍ 49 ഒരുങ്ങുന്നു

തെന്നിന്ത്യന്‍ താരം ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. എസ്.ടി.ആര്‍ 49 എന്നാണ് സിനിമയ്ക്ക് താത്കാലികമായി ഇട്ടിരിക്കുന്ന പേര്.

അശ്വത് മാരിമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിർമാണം എ.ജി.എസ് പ്രൊഡക്ഷന്‍സാണ് നിർവഹിക്കുന്നത്.

ചിമ്ബുവിന്റെ കരിയറില്‍ ഒരുങ്ങുന്ന നാല്‍പ്പത്തി ഒന്‍പതാമത് ചിത്രമാണിത്. ഡ്രാഗണ്‍, ഓഹ് മൈ കടവുളെ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അശ്വത് മാരിമുത്തുവും ചിമ്ബുവും ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ഇത് എന്ന പ്രത്യേകത കൂടി എസ്.ടി.ആര്‍ 49 ന് ഉണ്ട്.

തന്റെ ഫാനും സംവിധായകനുമായ അശ്വതിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിമ്ബു പറഞ്ഞു. പ്രേക്ഷകര്‍ക്ക് എല്ലാത്തരത്തിലും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമായിരിക്കും ഇതെന്നും നടൻ പ്രതികരിച്ചു. എ.ജി.എസ് നിര്‍മിക്കുന്ന ഇരുപത്തി ഏഴാമത്തെ ചിത്രം കൂടിയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക