Image

10 ശതമാനത്തിലധികം പേർ ചൊവ്വാഴ്ചയോടെ വോട്ട് ചെയ്തു

Published on 22 October, 2024
10 ശതമാനത്തിലധികം പേർ ചൊവ്വാഴ്ചയോടെ വോട്ട് ചെയ്തു

വാഷിംഗ്ടൺ, ഡി.സി:  നവമ്ബർ 5 നു തിരഞ്ഞെടുപ്പിന് രണ്ടാഴ്ചയുണ്ടെങ്കിലും  വോട്ടർമാരിൽ 10 ശതമാനത്തിലധികം പേർ ചൊവ്വാഴ്ചയോടെ വോട്ട് ചെയ്തു.

ചൊവ്വാഴ്ചയോടെ 17,768,575 വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയെന്ന്  ഏർലി പോളിംഗ്  നിരീക്ഷിക്കുന്ന  ഫ്ലോറിഡ സർവകലാശാലയുടെ ഇലക്ഷൻ ലാബ് അറിയിച്ചു.

2022 ലെ  ഡാറ്റ അനുസരിച്ച്, ആകെ 161 മില്യൺ  വോട്ടർമാരാണുള്ളത് .

രേഖപ്പെടുത്തിയ ഏർലി  വോട്ടുകളിൽ 6,685,740 പേർ നേരിട്ടു പോയി വോട്ട് ചെയ്തു. 10,986,247 പേര്  തപാൽ വഴി വോട്ട് ചെയ്‌തു . തപാൽ ബാള്ട്ട് ആവശ്യപ്പെട്ടവരുടെ  സംഖ്യ 57,289,583 ആണ്  .

കൊവിഡ്-19 കാലത്ത്  നടന്ന 2020-ലെ തിരഞ്ഞെടുപ്പിൽ  ആണ് ഏർലി വോട്ടിംഗ് യുഎസ് തിരഞ്ഞെടുപ്പിൻ്റെ പ്രധാന ഘടകമായി മാറിയത്.

ആൻ പോളിംഗ് ബൂത്തുകളിലെ   ആൾക്കൂട്ടത്തിൽ നിൽക്കാൻ ഇഷ്ടമില്ലാതെ അമേരിക്കക്കാർ കൂടുതലും മെയിൽ വഴിയും നേരത്തെയും വോട്ട് ചെയ്തു. ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, 2020 ൽ ഈ സമയം 30 ദശലക്ഷത്തിലധികം വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.

മൊത്തത്തിൽ, ആ വർഷം 65.6 ദശലക്ഷം ആളുകൾ തപാൽ വഴി വോട്ട് ചെയ്തു.  മറ്റൊരു 35.8 ദശലക്ഷം പേർ ഏർലി  വോട്ട് ചെയ്തു.

ഏർലി  വോട്ടിനോട്  ഡെമോക്രാറ്റുകൾക്കാണ് ഏറെ താല്പര്യം. ഏർലി വോട്ടിംഗിനെ നേരത്തെ വിമര്ശിച്ചുവെങ്കിലും ഇപ്പോൾ ട്രംപും റിപ്പബ്ലിക്കൻ പാർട്ടിക്കാരോട് ഏർലി വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നു.  

കഴിഞ്ഞ വെള്ളിയാഴ്ചയോടെ, ലൂസിയാനയിൽ 177,000 വോട്ടുകൾ രേഖപ്പെടുത്തി, ഇത്  കടുത്ത യാഥാസ്ഥിതിക/റിപ്പബ്ലിക്കൻ സംസ്ഥാനത്ത് റെക്കോർഡാണ്.

ഇലക്ഷൻ ലാബ് കണക്ക് പ്രകാരം, ഇതുവരെ ഡെമോക്രാറ്റുകൾ 44/8 ശതമാനം അഥവാ  4,094,729  പേർ  വോട്ട് ചെയ്‌തു.    റിപ്പബ്ലിക്കൻമാർ 33.5 ശതമാനം - 3,061,714.  

ഇലക്ഷൻ ലാബിൻ്റെ   വോട്ടിംഗ്  കണക്കുകൾക്ക് മേൽനോട്ടം വഹിക്കുന്ന    പ്രൊഫസർ മൈക്കൽ മക്ഡൊണാൾഡ് വാൾസ്ട്രീറ്റ് ജേണലിനോട് പറഞ്ഞത്  റിപ്പബ്ലിക്കൻമാർ അവരുടെ ബാലറ്റ് എങ്ങനെ രേഖപ്പെടുത്തുന്നു എന്നതാണ്  ഇപ്രാവശ്യത്തെ പുതുമ.  

ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ മുൻ പ്രസിഡൻ്റ് ട്രംപും വോട്ടെടുപ്പിൽ ഒപ്പത്തിനൊപ്പമാണ്. മിഷിഗൺ, വിസ്കോൺസിൻ, പെൻസിൽവാനിയ, നോർത്ത് കരോലിന, നെവാഡ, ജോർജിയ, അരിസോണ എന്നീ ഏഴ് യുദ്ധഭൂമികളിൽ ശക്തമായ പ്രചാരണം അവർ തുടരുന്നു .  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക