ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ഉർവശി, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി ഒരുക്കിയ ഉള്ളൊഴുക്ക്.
ഇപ്പോള്‍ അന്താരാഷ്ട്ര അംഗീകാരം ചിത്രത്തെ തേടിയെത്തിയിരിക്കുകയാണ്. അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആർട്‌സ് ആൻഡ് സയൻസിന്റെ പ്രശസ്തമായ ലൈബ്രറിയില്‍ ഇടംപിടിച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥ. ക്രിസ്റ്റോ ടോമി തന്നെയാണ് സന്തോഷവാർത്ത പ്രേക്ഷകരെ അറിയിച്ചത്.
2018ല്‍ നടന്ന സിനിസ്റ്റാന്‍ ഇന്ത്യയുടെ സ്റ്റോറി ടെല്ലിങ് മത്സരത്തില്‍ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്കിനായിരുന്നു. സിനിമ റിലീസ് ചെയ്തതിനു ശേഷവും തിരക്കഥ വലിയ രീതിയില്‍ ചർച്ച ചെയ്യപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ഉർവശി നേടിയതുള്‍പ്പടെ മൂന്ന് സംസ്ഥാന പുരസ്കാരങ്ങളും സിനിമയ്ക്കു ലഭിച്ചു.
റോണി സ്ക്രൂവാലയും ഹണി തെഹറാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിർമിച്ച ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം റെവറി എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായര്‍ണ് നിര്‍വഹിച്ചത്.