Image

സ്മരണാഞ്ജലി.. അടൂർ ഭവാനി (1927-2009) : പ്രസാദ് എണ്ണക്കാട്

Published on 25 October, 2024
സ്മരണാഞ്ജലി.. അടൂർ ഭവാനി (1927-2009) : പ്രസാദ് എണ്ണക്കാട്

പ്രശസ്ത മലയാള നാടക-ചലച്ചിത്ര നടി അടൂർ ഭവാനി ഓർമ്മയായിട്ട് ഇന്ന് 15 വർഷം'.'വേലുത്തമ്പിദളവ' നാടകത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ അമ്മയായി വേഷമിട്ടാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.പിന്നീട് പല നാടകസമിതികളിലും പ്രവർത്തിച്ചു.തിക്കുറിശ്ശി സുകുമാരൻ നായർ സംവിധാനം ചെയ്ത 'ശരിയോ തെറ്റോ' എന്ന ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്ത് എത്തിയ ഭവാനിയമ്മ അഞ്ഞൂറിലേറെ ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു.രാമു കാര്യാട്ടിൻ്റെ' ചെമ്മീനി'ലെ ചക്കി മരക്കാത്തിയെ അനശ്വരമാക്കിയതോടെ ശ്രദ്ധേയയായി.ഒരൊറ്റ രംഗത്ത് മാത്രമേയുള്ളൂ എങ്കിലും അഭിനയത്തികവുകൊണ്ടും സംഭാഷണ ചാതുരികൊണ്ടും ആ കഥാപാത്രത്തെ അവിസ്മരണീയമാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു.(ഹിറ്റ്ലർ, സേതുരാമയ്യർ സിബിഐ എന്നീ ചിത്രങ്ങൾ ഓർക്കുക).
തുലാഭാരം, പാളങ്ങൾ,ടി പി ബാലഗോപാലൻ എംഎ,കള്ളിച്ചെല്ലമ്മ, ആരോരുമറിയാതെ തുടങ്ങി എത്രയെത്ര ചിത്രങ്ങൾ.കേരള സംഗീത നാടക അക്കാദമി അവാർഡ്, മികച്ച സഹനടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.മറ്റൊരു ചലച്ചിത്ര നടിയായ അടൂർ പങ്കജം സഹോദരി ആണ്.രണ്ടുപേരും ചേർന്ന് 'ജയാ തിയേറ്റേഴ്സ്' എന്ന പേരിൽ ഒരു നാടക ട്രൂപ്പ് നടത്തിയിരുന്നു.നാടകത്തിലും സിനിമയിലും സജീവമായി ദീർഘകാലം പ്രവർത്തിച്ചെങ്കിലും അവസാനകാലം
വളരെ ദുരിതപൂർണമായിരുന്നു.സിനിമക്കും നാടകത്തിനുമായി ജീവിതം സമർപ്പിച്ച ആ കലാകാരിയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം…!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക