Image

സ്മരണാഞ്ജലി... ടി സി കല്യാണിയമ്മ (1879-1956) : പ്രസാദ് എണ്ണക്കാട്

Published on 26 October, 2024
സ്മരണാഞ്ജലി... ടി സി കല്യാണിയമ്മ (1879-1956) : പ്രസാദ് എണ്ണക്കാട്

മലയാളത്തിലെ ആദ്യത്തെ വനിതാ പത്രാധിപയും എഴുത്തുകാരിയും ആയിരുന്ന ടി സി കല്യാണിയമ്മ വിടപറഞ്ഞിട്ട് ഇന്ന് 68 വർഷം.മലയാളത്തിലെ ആദ്യ വനിതാ മാസികയായ ' ശാരദ' യുടെ പത്രാധിപസമിതിയിലെ അംഗങ്ങളും എഴുത്തുകാരും എല്ലാം വനിതകളായിരുന്നു.വിജ്ഞാനപ്രദമായ ഒട്ടേറെ ലേഖനങ്ങൾ ' ശാരദ'യിൽ പ്രസിദ്ധീകരിച്ചിരുന്നു എന്നാണറിവ്.പക്ഷേ രണ്ട് വർഷം മാത്രമേ' ശാരദയ്ക്ക് ആയുസ്സുണ്ടായുള്ളു.'ഈസോപ്പു കഥകൾ' മലയാളത്തിൽ ആദ്യമായി പുനരാഖ്യാനം നടത്തിയതും കല്യാണിയമ്മ ആയിരുന്നു.അമ്മറാണി,വിഷവൃക്ഷം, കൃഷ്ണ കാന്തൻ്റെ മരണപത്രം തുടങ്ങിയവ മറ്റു പ്രധാന കൃതികൾ.എഴുത്തുകാരനായിരുന്ന ടി കെ കൃഷ്ണമേനോൻ ആയിരുന്നു ഭർത്താവ്.കൊച്ചീരാജാവ് ' സാഹിത്യ സഖി' ബഹുമതി നൽകി കല്യാണിയമ്മയെ ആദരിച്ചു.ആ മഹദ് വനിതയുടെ ഓർമ്മക്കുമുമ്പിൽ പ്രണാമം.!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക