Image

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു

Published on 26 October, 2024
നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു

നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് കോട്ടയം സ്വദേശിയായ അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ നടി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിട്ടുണ്ട്.

'എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദെെവത്തോട് നന്ദി പറയുന്നു', - അഞ്ജു ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. പഠിച്ചതെല്ലാം ചെന്നെെയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയില്‍ എത്തിയത്. 2013ല്‍ നേരം എന്ന സിനിമയില്‍ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം.

തുടർന്ന് ഓം ശാന്തി ഓഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്. ജാക്ക് ഡാനിയേല്‍, മേപ്പടിയാൻ എന്നിവയുള്‍പ്പെടെ പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. ആസിഫ് അലി ചിത്രം കവി ഉദ്ദേശിച്ചതിലൂടെയാണ് അഞ്ജു ആദ്യമായി നായികയാവുന്നത്.

തമിഴില്‍ സൂപ്പർ ഹിറ്റായ ചില മ്യൂസിക് വീഡിയോയുടെ ഭാഗമായതോടെ അഞ്ജുവിന് ധാരാളം ആരാധകരെ അവിടെ നിന്ന് ലഭിച്ചു. മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ 'എബ്രഹാം ഓസ്ലർ' ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക