Image

ബോചെ സിനിമാ നിർമ്മാണ രംഗത്തേക്ക്; ആദ്യചിത്രം വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍

Published on 26 October, 2024
ബോചെ സിനിമാ നിർമ്മാണ രംഗത്തേക്ക്; ആദ്യചിത്രം വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍

തൃശൂർ: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ മലയാള സിനിമാ നിർമ്മാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു. 'ബോചെ സിനിമാനിയ' എന്ന ബാനറിലാണ് ഇദ്ദേഹം സിനിമാ നിർമാണ രംഗത്തേക്ക് ഇറങ്ങുന്നത്.

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ആദ്യം സിനിമയാവുന്നത്. ഉരുള്‍പൊട്ടല്‍ മേഖല സന്ദർശിച്ചപ്പോള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത കാര്യങ്ങളാണ് ഈ വിഷയം ആദ്യ സിനിമക്ക് പ്രമേയമായി തിരഞ്ഞെടുക്കാൻ കാരണമെന്ന് ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

സിനിമയുടെ അണിയറ പ്രവർത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആദ്യത്തേത് ബിഗ് ബ‌ഡ്ജറ്റ് സിനിമയായിരിക്കും. 100 കോടി രൂപയെങ്കിലും ചിത്രത്തിന്റെ നിർമ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. സിനിമയില്‍ നിന്നുള്ള ലാഭത്തിന്റെ ഒരു പങ്ക് മുണ്ടക്കൈ, ചൂരല്‍മല നിവാസികളുടെ ക്ഷേമ പ്രവർത്തങ്ങള്‍ക്ക് ഉപയോഗിക്കും. നിരവധി തിരക്കഥകള്‍ ഇതിനോടകം തന്നെ സിനിമകള്‍ക്ക് വേണ്ടി 'ബോചെ സിനിമാനിയ' തിരഞ്ഞെടുത്തിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക