Image

'ആ വിവാഹ ബന്ധം നേരത്തെ അവസാനിച്ചതാണ്, ആ കുടുംബത്തിലെ ചിലര്‍ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല '; പ്രശസ്ത ജ്യോതിഷി

Published on 26 October, 2024
'ആ വിവാഹ ബന്ധം നേരത്തെ അവസാനിച്ചതാണ്, ആ കുടുംബത്തിലെ ചിലര്‍ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല '; പ്രശസ്ത ജ്യോതിഷി

ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങള്‍ അടുത്തിടെയായി സമൂഹ മാധ്യമങ്ങളില്‍ വലിയ തോതില്‍ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മില്‍ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന വാർത്തകള്‍.

ഇതിന് കാരണമായി പറയുന്നത് അഭിഷേകിന്റെ വീട്ടുകാരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നാണ് . ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യല്‍ മീഡിയ നിരത്തുന്നുണ്ട്. ബച്ചന്റെ വീട്ടുകാരില്‍ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യല്‍മീഡിയയിലും ഈ അകല്‍ച്ച പ്രകടമാണ്.

ഇപ്പോഴിതാ ഐശ്വര്യ-വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ് ബി ടൗണിലെ ബോളിവുഡിലെ പ്രശസ്ത ജ്യോതിഷിയായ ഡോ അലിഫിയ സയിദ്. ഇരുവരുടെയും വിവാഹ ബന്ധം അവസാനിച്ചെന്നും എന്നാല്‍ നിയമപരമായി ഇതുവരെ പിരിഞ്ഞിട്ടില്ലെന്നുമാണ് ജ്യോതിഷി പറയുന്നത്.

ആ വിവാഹ ബന്ധം ഏറെ മുമ്ബേ അവസാനിച്ചതാണ്. കുടുംബത്തിന്റെയും മകളുടെയും കാര്യം ആലോചിച്ച്‌ മുന്നോട്ട് പോയതാണ്. ആ കുടുംബത്തിലെ ചിലർ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല. അങ്ങനെ സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നു. നടന്നാല്‍ ഇവർ പിരിയും. ബന്ധം അവസാനിച്ചിട്ടും ഇപ്പോള്‍ ന‌ടക്കുന്നത് ഒരു പെർഫോമൻസാണ്. വിവാഹ ബന്ധത്തില്‍ വേണ്ടത് ബഹുമാനമാണ്. ബഹുമാനം നല്‍കണം.

കുടുംബത്തിലെ പലരുടെയും ഇടപെടല്‍ കൂടി. ഒരുപാട് പാചകക്കാരുണ്ടെങ്കില്‍ സൂപ്പ് മോശമാകും എന്ന് പറയുന്നത് പോലെ. ജയ ബച്ചനും ഐശ്വര്യ റായും തമ്മിലുണ്ടായ പ്രശ്നം വിവാഹ ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് പരോക്ഷമായി അതെയെന്നാണ് ഡോ. അലിഫിയ സയിദ് മറുപടി നല്‍കിയത്. വിവാഹിതരായ സ്ത്രീക്കായാലും പുരുഷനായാലും ബഹുമാനം നല്‍കണം. അവരുടെ ജീവിതത്തില്‍ ഇടപെടരുത്.

ഐശ്വര്യ-അഭിഷേക് വിവാഹ ബന്ധം ഇനി ശരിയാകില്ല. അതിന്റെ സമയം കഴിഞ്ഞെന്നും അലിഫിയ സയിദ് വ്യക്തമാക്കി. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നത് നാടകമാണ്. സമൂഹത്തെ കാണിക്കാൻ വേണ്ടിയല്ല. ഐശ്വര്യ റായ് അതൊന്നും കാര്യമാക്കില്ല.

പക്ഷെ മകള്‍ക്കും കുടുംബത്തിലെ പ്രധാന അംഗത്തിനും വേണ്ടിയാണ് ഈ നാടകം നടക്കുന്നതെന്നും ഇവർ തുറന്ന് പറഞ്ഞു. ജ്യോതിഷിയുടെ വാക്കുകള്‍ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചിലർ ഈ വാദങ്ങള്‍ സത്യമാണെന്ന് പറയുമ്ബോള്‍ ചിലർ ഇത് നിഷേധിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക