ന്യൂഡൽഹി, ഒക്‌ടോബർ 27 പാകിസ്ഥാൻ സൈന്യം വലിയ ആള്‍ ബലത്തോടെയും ആയുധ ബലത്തോടെയും പിന്തുണച്ച പഷ്തൂൺ ലഷ്‌ക്കറുകൾ 1947 ഒക്‌ടോബർ 27 ന് ജമ്മു കശ്മീരിൻ്റെ വേനൽക്കാല തലസ്ഥാനത്തെ വളഞ്ഞപ്പോള്‍ ശ്രീനഗറിനും പഷ്തൂൺ ലഷ്‌ക്കറുകൾക്കുമിടയില്‍ 500 ഓളം ഇന്ത്യൻ സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും അവരുടെ ധീരനായ കമാൻഡറുടെ നിർണ്ണായക നടപടി ആക്രമണകാരികളെ നിലക്ക് നിർത്തി.
ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആദ്യ കോഴ്‌സിൽ നിന്ന് ബിരുദം നേടി യ ലഫ്റ്റനൻ്റ് കേണൽ ദിവാൻ രഞ്ജിത് റായ്, 34, ഭാവി ഫീൽഡ് മാർഷൽ എസ്.എച്ച്.എഫ്.ജെ. 'സാം' മനേക്ഷായ്ക്ക് ഒപ്പം ഇന്ത്യന്‍ സേനക്ക് നേതൃത്വം നല്‍കി ശ്രീനഗറിലേക്കുള്ള വഴി വിട്ടുകൊടുക്കാതെ മുറുകെ പിടിക്കുകയും നഗരത്തെ രക്ഷിക്കുകയും ചെയ്തു .കൂടുതൽ ഇന്ത്യൻ സേനയെ എത്തിക്കാന്‍ അവര്‍ അങ്ങനെ സമയം നീട്ടി വാങ്ങി . സ്വതന്ത്ര ഇന്ത്യയിൽ ആദ്യ പോരാട്ടം നയിച്ച ആദ്യത്തെ ഓഫീസറായി റായ്. പക്ഷേ, അദ്ദേഹം തന്‍റെ ധീരതക്ക് വലിയ വില കൊടുത്തു.
സ്റ്റേറ്റ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് ബ്രിഗ് രജീന്ദർ സിംഗ് ജാംവാൾ, നിർഭയനായ പാരാട്രൂപ്പർ,ബ്രിഗേഡിയർ മുഹമ്മദ് ഉസ്മാൻ,തുടങ്ങി ജമ്മു കശ്മീർ ഇന്ത്യയിൽ തന്നെ തുടരുമെന്ന് തങ്ങളുടെ ജീവിതം കൊണ്ട് ഉറപ്പാക്കിയ നിരവധി പേര്‍ക്കൊപ്പം അദ്ദേഹവും വീരമൃത്യു വരിച്ചു .
സ്വാതന്ത്ര്യത്തിനു കൈ കൊടുത്ത മഹാരാജ ഹരി സിങ്ങിൻ്റെ ചാഞ്ചാട്ടത്തിനിടയിൽ ഒക്ടോബർ 22-ന് ഗോത്രവർഗ ആക്രമണത്തെത്തുടർന്ന് ജമ്മു കശ്മീർ പ്രക്ഷുബ്ധമായി. ഒടുവിൽ ഒക്‌ടോബർ 26-ന് അദ്ദേഹം ഇൻസ്ട്രുമെൻ്റ് ഓഫ് ആക്‌സഷൻ ഒപ്പുവെച്ചു. ഇന്ത്യയുടെ സഹായം തേടാന്‍ അത് വഴിയൊരുക്കി., എന്നാൽ വിഭജനവുമായി ബന്ധപ്പെട്ട അക്രമങ്ങൾക്കിടയിൽ, ആഭ്യന്തര സുരക്ഷക്കായി കുറച്ച് സൈനികരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഗുഡ്ഗാവ് ജില്ലയിൽ വിന്യസിക്കപ്പെട്ട, സിഖ് റെജിമെൻ്റിൻ്റെ ആദ്യ ബറ്റാലിയനായ 1 സിഖ് കമാൻഡറായ ലെഫ്റ്റനൻ്റ് കേണൽ റായിയോട് അടുത്ത ദിവസം (ഒക്ടോബർ 27) ഡൽഹിയിലെ സഫ്ദർജംഗ് വിമാനത്താവളത്തിലെത്താനും അവിടെ നിന്ന് കഴിയുന്നത്ര സൈനികരെ ശ്രീനഗറിൽ എയർഫീൽഡ് ഇറക്കി സുരക്ഷിതമാക്കാനും ഉത്തരവിട്ടു. ആസ്ഥാനത്തെ സൈനികരും രണ്ട് കമ്പനികളും 30 സിവിലിയൻ പൈലറ്റഡ് ഡക്കോട്ടകളിൽ കാശ്മീരിലേക്ക് പറന്നു. ഭാവി ഒഡീഷ മുഖ്യമന്ത്രി ബിജു പട്‌നായിക് ആണ് അവയില്‍ ഒരെണ്ണം പറത്തിയത് .
ആയിരക്കണക്കിന് ആദിവാസികൾ ഉണ്ടെന്നും ശത്രു കയ്യെത്തും ദൂരത്താണെങ്കില്‍ ദൗത്യം അവസാനിപ്പിച്ച് ജമ്മുവിലേക്ക് മടങ്ങാമെന്നുമായിരുന്നു നിര്‍ദ്ദേശം , ഒക്‌ടോബർ 27 ന് രാവിലെ 9 മണിക്ക് ഒരു കമ്പനിയുമായി ബഡ്‌ഗാം എയർസ്ട്രിപ്പിൽ അവര്‍ ഇറങ്ങി, ഉച്ചയോടെ, അദ്ദേഹത്തിൻ്റെ ആസ്ഥാനതെ സൈന്യവും ബറ്റാലിയനിലെ ഭൂരിഭാഗവും സ്ഥലത്തുണ്ടായിരുന്നു.
ലഫ്റ്റനൻ്റ് കേണൽ റായ് എയർസ്ട്രിപ്പിൽ കാത്തിരുന്നില്ല. അദ്ദേഹം, ശ്രീനഗറിലൂടെ ഒരു ഫ്ലാഗ് മാർച്ച് നടത്തി, തുടർന്ന് പട്ടണിൽ ഒരു പ്രതിരോധ ലൈൻ സ്ഥാപിക്കുന്നതിനായി തൻ്റെ ആളുകളെ ബാരാമുള്ളയിലേക്ക് നയിച്ചു. അവിടെ അദ്ദേഹം വലുതും ആയുധശേഷിയില്‍ മുന്നില്‍ നിന്നിരുന്ന ശത്രുസൈന്യത്തെ നേരിട്ടു, നിരവധി ആക്രമണങ്ങളെ പരാജയപ്പെടുത്തിയിട്ടും, അവസാനം അവ്‍ക്ക് പിൻവാങ്ങേണ്ടിവന്നു.
ഇതിനിടയിലാണ് ലെഫ്റ്റനൻ്റ് കേണൽ റായി ഒരു സ്‌നൈപ്പറുടെ വെടിയേറ്റ് മരിച്ചത്.
സൈന്യം വീണ്ടും എയർസ്ട്രിപ്പിലേക്ക് തിരികെ വന്നു , അവിടെ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ കമാൻഡായ മേജർ സമ്പുരൻ ബച്ചൻ സിംഗ് അവരെ പട്ടാനിലേക്ക് വീണ്ടും നയിച്ചു . ഒരു പ്രതിരോധ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. , 'ഭയന്നു പോയ “ശത്രു വീണ്ടും മുന്നോട്ട് വരാത്തതിനാല്‍ കൂടുതൽ ആക്രമണം ഉണ്ടായില്ല.
ലഫ്റ്റനൻ്റ് കേണൽ റായിയെക്കുറിച്ച്,, മൊത്തത്തിൽ, അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ "ധീരമായിരുന്നു, പക്ഷേ തീർച്ചയായും വിഡ്ഢിത്തമല്ല" എന്ന് 161 ബ്രിഗേഡിന് കമാൻഡർ ചെയ്യാൻ താഴ്‌വരയിലെത്തിയ ലഫ്റ്റനൻ്റ് ജനറൽ എൽ.പി. സെൻ പറഞ്ഞു.
"അന്ന് ചിലർ പറഞ്ഞത് , തനിക്ക് നൽകിയ കൽപ്പനകളിൽ നിന്ന് അദ്ദേഹം മാറി പ്രവര്‍ത്തിച്ചുവെന്നാണ് അത് അദ്ദേഹത്തിൻ്റെ ജീവൻ നഷ്ടപ്പെടുത്തിയെങ്കിലും അദ്ദേഹം അങ്ങനെ ചെയ്തത് അത്യധികം ഭാഗ്യമായി . അതിന് മുൻകൈ എടുത്തതിന്റെയും ധീരതയുടെയയും മുഴുവൻ ക്രെഡിറ്റും അദ്ദേഹം അർഹിക്കുന്നു. അദ്ദേഹം ചെയ്തത് ധീരനായ ഒരു സൈനികൻ്റെ മികച്ച നീക്കമായിരുന്നു, ”അദ്ദേഹം തൻ്റെ ഓർമ്മക്കുറിപ്പുകളിൽ പറഞ്ഞു.
ഇന്ത്യൻ സൈനികർ കശ്മീരിൽ ഇറങ്ങിയ ദിവസം (ഒക്ടോബർ 27) സൈന്യം "കാലാൾപ്പട ദിനം" ആയി ആഘോഷിക്കുമ്പോൾ, ലെഫ്റ്റനൻ്റ് കേണൽ റായി മഹാവീർ ചക്ര (എംവിസി) ലഭിച്ച ആദ്യ വ്യക്തിയായി., "പ്രധാന നഗരമായ ശ്രീനഗറിൽ നിന്നും അതിൻ്റെ അടുത്തുള്ള എയർഫീൽഡിൽ നിന്നും കഴിയുന്നത്ര അകലേക്ക് ശത്രു സൈനികരെ തടഞ്ഞുനിർത്തുകയും പോരസസ്ടുകയും ചെയ്തതിനാണ് ." മഹാ വീര ചക്ര എന്ന് പ്രശംസാ പത്രത്തില്‍ പറയുന്നു
"വളരെ കുറച്ച് സമയമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ, അദ്ദേഹം വ്യക്തിപരമായി രഹസ്യാന്വേഷണവും പ്രവർത്തനങ്ങളും നടത്തി, ഒടുവിൽ അദ്ദേഹം കൊല്ലപ്പെട്ടു. വ്യക്തിപരമായ അപകടത്തെ പൂർണമായി അവഗണിച്ചും നിശ്ചയദാർഢ്യത്തോടെ പ്രചോദിതമായ നേതൃത്വത്തിലൂടെ, ശത്രു സൈനികരെ അദ്ദേഹം വളരെ ദൂരെ തടഞ്ഞുനിർത്തി. " ലഫ്റ്റനൻ്റ് കേണൽ റായി "ശ്രീനഗറിനെ രക്ഷിക്കാനുള്ള വിജയകരമായ ശ്രമത്തിൽ തൻ്റെ ജീവൻ നൽകി" എന്ന് അതില്‍ പറയുന്നു
"അവസാന മനുഷ്യനും അവസാന വെടിയുണ്ടയും വരെ ഉപയോഗിച്ചും സംസ്ഥാനത്തെ രക്ഷിക്കാനുള്ള " മഹാരാജാവിൻ്റെ ഉത്തരവ് ബ്രിഗ് ജാംവാളിൻ്റെ പ്രവർത്തനങ്ങളിലൂടെ മാത്രമാണ് സാധ്യമായത്, ഒക്ടോബർ 23 ന് ഉറിയിലെ അധിനിവേശക്കാരുടെ മുന്നേറ്റം അദ്ദേഹം തടസ്സപ്പെടുത്തി.
പിന്മാറാൻ നിർബന്ധിതനായെങ്കിലും, അദ്ദേഹത്തിൻ്റെ സൈന്യം ആദ്യം ഉറി പാലം നശിപ്പിച്ചു, അടുത്ത മൂന്ന് ദിവസത്തേക്ക്, ഝലം വാലി റോഡിലൂടെ നിരവധി സൈനികര്‍ പോരാടി, ആക്രമണകാരികളെ ശ്രീനഗറിലേക്ക് മാർച്ച് ചെയ്യുന്നത് തടഞ്ഞു. ഒക്ടോബർ 26 ന് ബാരാമുള്ളയ്ക്ക് സമീപം ഗുരുതരമായി പരിക്കേറ്റ ബ്രിഗേഡിയർ തൻ്റെ ആളുകളോട് തന്നെ ഒരു കലുങ്കിനടിയിൽ ഉപേക്ഷിച്ച് പോകാൻ ആവശ്യപ്പെട്ടു. അന്നായിരുന്നു അദ്ദേഹത്തെ അവസാനമായി കണ്ടത്.
ഇന്ത്യയും അദ്ദേഹത്തിനു മഹാവീര ചക്ര നൽകി ആദരിച്ചു.