Image

ഞങ്ങള്‍ക്ക് ഉടനെ കുട്ടിയുണ്ടാവും, കോകിലയ്ക്ക് 24 വയസും എനിക്ക് 42 വയസുമാണ്! ബാല

Published on 27 October, 2024
ഞങ്ങള്‍ക്ക്  ഉടനെ കുട്ടിയുണ്ടാവും, കോകിലയ്ക്ക് 24 വയസും എനിക്ക് 42 വയസുമാണ്!  ബാല

നടന്‍ ബാല നാലാം തവണയും വിവാഹിതനായതിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. മാമന്റെ മകളായ കോകിലയാണ് ബാലയുടെ ഭാര്യ.

ഇരുവരും കഴിഞ്ഞ കുറേക്കാലമായി ഒരുമിച്ചായിരുന്നു ജീവിച്ചിരുന്നത്. ഇടയ്ക്കിടെ ഗോസിപ്പുകളും വന്നിരുന്നു.

ഒടുവില്‍ ഇരുവരും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ഇതിന് പിന്നാലെ പലതരത്തിലുള്ള അഭ്യൂഹങ്ങളും ബാലക്കെതിരെ വന്നു. അതിലൊന്ന് കോകില ഗര്‍ഭിണിയാണോ എന്ന സംശയങ്ങളാണ്. 

ഒടുവില്‍ കേട്ടതൊക്കെ സത്യമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍. തങ്ങള്‍ക്ക് ഉടനെ ഒരു കുഞ്ഞു ജനിക്കുമെന്നും കോകിലയുടെ പ്രണയം തിരിച്ചറിയാതെ പോയ താനൊരു പൊട്ടനാണെന്നുമാണ് മാധ്യമങ്ങള്‍ക്ക് നല്‍കിയ പുതിയ പ്രതികരണത്തിലൂടെ ബാല വ്യക്തമാക്കുന്നത്.

'2018 ല്‍ ഡയറി മാത്രമല്ല, എനിക്ക് വേണ്ടി കോകില ഒരു ചിത്രം വരയ്ക്കുകയും ചെയ്തിരുന്നു. കേരളം ഞെട്ടുന്നൊരു ഫോട്ടോഗ്രാഫ് എന്റെ കയ്യില്‍ ഉണ്ട്. എപ്പോഴും ഞാന്‍ പറയാറുണ്ട് ദൈവം ഉണ്ടെന്ന്. അത് സത്യമാണ്. കാരണം ആ ഫോട്ടോയാണ്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതൊക്കെ വിധിച്ചത് ആര്‍ക്കാണെന്നാണ് ഭാര്യയെ ചുണ്ടിക്കാണിച്ചു ബാല ചോദിക്കുന്നത്.

ഞാനെല്ലാം തുറന്ന് പറയുകയാണ്. എന്റെ ഭാര്യയ്ക്ക് മാധ്യമങ്ങളെ ഇഷ്ടമല്ല. അവള്‍ അവള്‍ ആയിട്ട് തന്നെ ഇരിക്കും. അതാണ് നല്ലത്. അടുത്തു തന്നെ ഞങ്ങള്‍ക്കൊരു കുട്ടിയുണ്ടാവും. ഞങ്ങള്‍ നല്ല രീതിയില്‍ ജീവിക്കും. ഞാന്‍ എന്നും രാജാവായിരിക്കും. എന്റെ കൂടെയുള്ളവരും രാജാവായിരിക്കും. ഞാന്‍ രാജാവായാല്‍ ഇവളെന്റെ റാണിയാണ്. ഇതില്‍ മറ്റാര്‍ക്കെങ്കിലും അസൂയ ഉണ്ടെങ്കില്‍ അത് അവരുടെ കുഴപ്പമാണ്.

എന്ത് ചെയ്താലും കുറ്റമാണ്. ഞാന്‍ സ്‌നേഹത്തോടെയാണ് എല്ലാം തരുന്നത്, അതില്‍ എന്തിനാണ് കണക്ക് നോക്കുന്നത്. അതൊന്നും കാശല്ല എന്റെ സ്‌നേഹമാണ്. അതൊന്നും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്നില്ലേ? എനിക്കെതിരായി ഒരുപാട് വാര്‍ത്തകള്‍ വരും. എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? കുറച്ച്‌ മനസ്സാക്ഷിയോടെ മുന്നോട്ടുപോകണം. ഞാന്‍ കൈകൂപ്പി അപേക്ഷിക്കുകയാണെന്നും' ബാല പറയുന്നു.

അതേസമയം ബാലയെക്കുറിച്ച്‌ ഭാര്യയും സംസാരിച്ചിരുന്നു. 'ഇതുപോലൊരു നല്ല മനുഷ്യന് എല്ലാവരും കഷ്ടപ്പെടുത്തുന്നതില്‍ മാത്രമേ എനിക്ക് വിഷമമുള്ളു. ഇത്രയും കാലം മാമ തനിച്ചായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കൂടെ തന്നെയുണ്ടെന്ന്' കോകില പറയുന്നു.

ഭാര്യയുടെ പ്രായം എത്രയാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ഞാന്‍ പോലും ഇതുവരെ ചോദിച്ചിട്ടില്ലെന്നാണ് ബാല പറഞ്ഞത്. എനിക്കിപ്പോള്‍ 42 വയസ്സായി. ഞാനാണ് ഏറ്റവും വലിയ ഭാഗ്യവാന്‍. കാശും പണവും ഒക്കെ പോയി വന്നുകൊണ്ടിരിക്കും. ഞാന്‍ മരണത്തിന്റെ അരികില്‍ പോയി തിരികെ വന്നതാണ്. ദൈവം ഉണ്ട്. കോകിലക്ക് 24 വയസ്സാണ്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കളിയാക്കാം. ഞാന്‍ ഇവിടെ നിന്നും പോവുകയാണ് അതിനു മുന്‍പ് നിങ്ങളോട് കാര്യങ്ങളെല്ലാം നിയമപരമായി സംസാരിക്കാമെന്ന് തോന്നിയത് കൊണ്ടാണ് ഇതൊക്കെ പറഞ്ഞതെന്നും ബാല കൂട്ടിച്ചേര്‍ത്തു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക