Image

1000 ബേബീസ് ( സീരീസ് : മിനി ബാബു )

Published on 28 October, 2024
1000 ബേബീസ് ( സീരീസ് : മിനി ബാബു )

ഒരു psychopath ത്തിന്റെ deliberate but uncontrollable actions, actions without remorse but somehow haunts her towards the end. ചെയ്തത് തെറ്റാണ്, തിരുത്താനോ ക്ഷമ ചോദിച്ചാൽ തീരാവുന്നതോ അല്ലാത്ത തെറ്റുകൾ, തെറ്റുകൾ ഒക്കെ പടർന്ന് പന്തലിച്ച് ആഴത്തിൽ വേരുകളും അതിലേറെ ഫലങ്ങളും പുറപ്പെടുവിച്ചുകഴിഞ്ഞു. ചെയ്ത തെറ്റുകൾ അക്കമിട്ട് കുറിച്ചിടുന്നു. വല്ലാതെ social consequences  ഉള്ള ഭീകര തെറ്റുകൾ.

അതിൽ തെറ്റ് ചെയ്യപ്പെട്ട ഒരാളായ Bibinനെ Saramma Ouseph കൂടെ കൂട്ടുന്നു. ഒരാളുടെ മനസ്സും ശരീരവും ആത്മാവും എങ്ങനെ control ചെയ്യാം എന്നും മനപ്പൂർവ്വമായിട്ട്  ഒരാളെ എങ്ങനെ social recluse യായി വളർത്താമെന്നും ഇതിൽ വ്യക്തമാക്കുന്നു. ഇതുവരെ ഇഷ്ടമായി. വേറിട്ട പ്രമേയം.  വേറിട്ട പ്രമേയം എന്നുവച്ചാൽ,The cause for becoming a serial killer. ഇങ്ങനെയൊക്കെ സംഭവങ്ങൾ അറിയാതെ ഒക്കെ ഉണ്ടായിട്ടുണ്ടാവാം എന്ന് നമ്മളെ കൊണ്ട് ചിന്തിപ്പിക്കുന്നു.  സാറാമ്മ ഔസേപ്പിന്റെ abnormality,  Bibinന്  normality ആണ്.

"മറ്റുള്ളവർക്ക് ശല്യമാകാതെ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നത് ഭ്രാന്തല്ല" അത് വിപിന്റെ വശം.

ഇയാള് പിന്നെ ഒരു സീരിയൽ കില്ലർ ആയി മാറുന്നു. എല്ലാ സൈക്കോ ത്രിലോസിലും കാണുന്ന പോലെ. കൊല്ലുന്നതിനു മുൻപേ തന്നെ മുന്നറിയിപ്പ് നൽകുന്നു. പോലീസ് അയാളുടെ പിറകെ. അയാൾ പിടി കൊടുത്തില്ലെങ്കിൽ പിടിക്കുമോ എന്നറിയില്ല. അയാൾ പിടികൊടുക്കാൻ തയ്യാർ.

കഥയുടെ അവസാനം വല്ലാതെ പിടികിട്ടാതെ പോകുന്നു, തീർന്നോ തീർന്നു. ഇങ്ങനെ തീരാൻ പാടുണ്ടോ ?  ഇല്ല.  അതുകൊണ്ടുതന്നെ ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാകാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക