ആ അമാവാസി നാളിൽ ഇരുണ്ട രാത്രിയിൽ ആ വീടിനു മുൻപിൽ ഒരാൾക്കൂട്ടം. ആരോ മരണപ്പെട്ടിരിക്കുന്നു.
നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് കറുത്ത പക്ഷികൾ ചിലച്ചു കൊണ്ട് പറന്നു പോയി,
വിദൂരതയിൽ എവിടെയോ കാലൻ കോഴികൾ ഉച്ചത്തിൽ കുറുകുന്ന ശബ്ദം കാതുകളിൽ തുളച്ചു കയറി.
തെരുവിലെ വെളിച്ചത്തിൽ അന്ധകാരത്തെ കീറി മുറിച്ചു കൊണ്ട് ഇടയ്ക്കിടെ മിന്നുന്ന മിന്നാമിന്നികൾ.
മങ്ങിയ വെളിച്ചത്തിന്റെ നേർ കാഴ്ച്ചയിൽ അയാൾ കണ്ടു മുൻപിൽ നിൽക്കുന്ന വൻ മരത്തിന്റെ ശിഖരങ്ങൾ ആടുന്നത്.
കാഴ്ച മങ്ങിയ തന്റെ കണ്ണുകൾ ഒന്ന് ചിമ്മിയടച്ചു കൊണ്ട് അയാൾ നോക്കി. മുൻപിലെ മരത്തിൽ തിളങ്ങുന്ന രണ്ടു കണ്ണുകൾ.
അതെ കൂമന്റെ കണ്ണുകൾ, മരണം പതിയെ ഇര തേടി ഇറങ്ങിയിരിക്കുന്നു. അയാൾ ചുറ്റും നോക്കി ഏങ്ങും ഇരുൾ മൂടി നിൽക്കുന്നു. താൻ മാത്രമേ ഉള്ളൂ ഇവിടെ.. റാന്തലിന്റെ വെളിച്ചം തട്ടി തന്റെ നിഴൽ തന്നെ പേടിപ്പെടുത്തുന്നു.
ഏതോ നേരത്തെ തോന്നലുകൾ കൊണ്ട് ഇറങ്ങി തിരിച്ചത് അബദ്ധം ആയിപോയി, പണത്തോടുള്ള ആർത്തി ചിലപ്പോൾ ഒക്കെ മനുഷ്യനെ വല്ലാതെ മോഹിപ്പിക്കും അപ്പോൾ മുന്നിലുള്ള കടമ്പകൾ ആര് ഓർക്കുവാൻ.
എവിടെയോ മരണം സംഭവിച്ചിരിക്കുന്നു, മരണത്തിന്റെ മണിയടിയൊച്ച അയാൾ കേട്ടു. കരിയിലകൾക്ക് മേലെ അയാളുടെ പാദങ്ങൾ അമർന്നു, ദൂരെ ഒരു നുറുങ്ങു വെട്ടം അയാൾ കണ്ടു.. ലക്ഷ്യത്തിൽ എത്തിയിരിക്കുന്നു അയാളുടെ കണ്ണുകൾ ആ ഇരുട്ടിലും തിളങ്ങി, രാത്രിയുടെ ഭയാനകത അയാളെ നോക്കി വാ പിളർത്തി, കരിയിലയുടെ കിലുക്കം കേട്ട് കൂമ്മൻ തല തിരിച്ചു നോക്കി, അയാൾ തന്റെ നടത്തതിന്റെ വേഗത കൂട്ടി,ഒടുവിൽ അയാൾ ആ വീടിനു മുൻപിൽ എത്തി ചേർന്നു..
അതെ
*ഒറ്റമുറി വീട് *
അയാൾ തേടി വന്ന വീട്
അയാൾ തന്റെ കൈയിലെ താക്കോൽ കൊണ്ടത് തുറക്കുവാനായി ശ്രമിച്ചു. ഒത്തിരി നേരം ശ്രമിച്ചിട്ടും നടന്നില്ല. ഇനി തനിക്ക് താക്കോൽ എടുക്കുമ്പോൾ തെറ്റി പോയോ.?
അയാൾ ഓർത്തു,ഒരു നിമിഷം ആ കതകിനു നേരെ പ്രതീക്ഷയോടെ അയാൾ നോക്കി നിന്നു എന്നിട്ട് നിരാശയോടെ പിൻ തിരിഞ്ഞു നടന്നുനീങ്ങി.
അതെ സമയം കിരുകിരാ ശബ്ദത്തോടെ ആ വാതിൽ തുറന്നു അയാൾ അത്ഭുതത്തോടെ തിരിഞ്ഞു നോക്കി,താൻ ഇത്രയും നേരം തുറക്കുവാനായി നോക്കിയിട്ടും തുറക്കാത്ത വാതിൽ തുറന്നിരിക്കുന്നു.
ഒരേ സമയം സന്തോഷവും, പേടിയും അയാളിൽ ചേക്കേറി, അയാൾ ആ മുറിയിലേക്ക് കാലെടുത്തു വെച്ചു, അതെ നിമിഷം അയാൾക്ക് മുൻപിൽ ആ വാതിൽ കൊട്ടി അടയ്ക്കപെട്ടു, അയാൾ ഞെട്ടി തിരിഞ്ഞു നോക്കി, അതെ സമയം എവിടെ നിന്നോ രണ്ടു കൈകൾ അയാളേം വലിച്ചു കൊണ്ട് പോയിരുന്നു.
അയാളുടെ ആർത്താനാദം ആ വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ മുഴങ്ങി നിന്നു,
ആ സമയം ആ ഒറ്റമുറി വീടിന്റെ ഭിത്തിയിൽ ചോര ചാലിച്ചു ഇങ്ങനെ എഴുതിയിരുന്നു.
*അർഹത ഇല്ലാത്തതു തേടി വന്നവൻ നാശം വിതച്ചു.*
പിറ്റേന്ന് ആ വനത്തിനുള്ളിൽ വികൃതമായ ഒരു ശവശരീരം കിടന്നിരുന്നു, ആളുകൾ അതിനു ചുറ്റും നിന്നിരുന്നു അവരെ വകഞ്ഞു മാറ്റി കൊണ്ട് ഒരു പോലീസ് ഓഫീസർ മുന്നോട്ട് വന്നു...
എന്തു പറ്റിയത് ആണ് മിസ്റ്റർ രാം?
മാഡം പുലി പിടിച്ചതാണ്..
ഈ ഏരിയയിൽ പുലിയുടെ സഞ്ചാരം കൂടുതൽ ആണ് മാഡം,ഇടയ്ക്കിടെ ഇങ്ങനെ ആളുകൾ ഇവിടെ മരിക്കാറുണ്ട്.. അത് കേട്ട് അവരുടെ നെറ്റി ഒന്ന് ചുളുങ്ങി..
ഇമ്പോസിബിൾ അവർ പറഞ്ഞു
ഉം, അവർ ഒന്ന് അമർത്തി മൂളി, ആളുകൾക്കിടയിൽ പല അഭിപ്രായം ഉയർന്നു കേട്ടു,ആ ഒറ്റമുറി വീട്ടിലെ ആരോ പറയാൻ വന്നതും മറ്റൊരാൾ അയാളുടെ വാ പൊത്തി പിടിച്ചു.
അരുത് ആരും ആ പേര് പോലും മിണ്ടരുത്.
ഈ സമയം ആൾക്കൂട്ടത്തിന് അകലെ ഒരു കറുത്ത കരിമ്പടം പുതച്ചൊരാൾ നിന്നിരുന്നു,അയാളുടെ ഒരു കണ്ണ് വികൃതവും, ഒരു കാൽ ഞൊണ്ടലും ഉണ്ടായിരുന്നു.. അയാൾ ഒന്ന് ചിരിച്ചു എന്നിട്ട് കരിമ്പടം നേരെ ഇട്ടു കൊണ്ട് തിരിഞ്ഞു നടന്നു..
അവളെ പോലെ തന്നെ ആ ഒറ്റമുറി വീടും ആർക്കും കണ്ടെത്തുവാൻ ആവില്ല, അയാൾ പറഞ്ഞു കൊണ്ടേയിരുന്നു..
അപ്പോഴും ആളുകൾ ഭയത്തോടെ ആ വീട്ടിലേക്ക് നോക്കി നിന്നു,അവരുടെ കാഴ്ച മറച്ചു കൊണ്ട് ആ വീട് അപ്രത്യക്ഷമായി..
അതോടൊപ്പം ആ ആളുകൾ നിന്നിടവും അപ്രത്യക്ഷമായി, അതുകണ്ടു നിന്ന പോലീസ്കാർ ഭയത്തോടെ മുഖത്തോട് മുഖം നോക്കി.
അവർക്കൊപ്പം നിന്നിരുന്ന കമ്മീഷണർ രൂപാലിയുടെ കണ്ണുകൾ ഒന്ന് തിളങ്ങി അതെ നിമിഷം കണ്ണിന്റെ കൃഷ്ണമണി മാറി അവിടെ വെള്ളനിറം ഉടലെടുത്തു അതോടൊപ്പം അവരുടെ മുഖം പുലിയുടെ മുഖം പോലെ ആയി മാറി.ഇതൊന്നും അറിയാതെ ആ പോലീസ്കാർ നിന്നു....
ഒറ്റ മുറിവീട് ഒരു കെട്ടുകഥ ആയി നില നിന്നു, ഇതേ സമയം ഒരു മൂവർ സംഘം അവിടേക്കുളള യാത്രയിൽ, മാറ്റൊരിടത്തു ഒറ്റ മുറിവീട് തന്റെ അടുത്ത ഇരയെയും കാത്തിരുന്നു,.
അല്ലടാ കോശി നിനക്ക് അവിടേക്കുള്ള വഴി അറിയുമോ?
അതെന്താടാ കിഷോറെ നീ അങ്ങനെ ചോദിച്ചേ?
വെറുതെ.
എനിക്ക് അങ്ങോട്ടുള്ള വഴി അറിയില്ല എന്നാൽ നമ്മൾ കണ്ടെത്തും അത് കേട്ടിരുന്ന മായയുടെയും, മാഗിയുടെയും മുഖത്തു ഒരു ഭയം ഉടലെടുത്തു, ഇതെന്താ ഇവളുമാർ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുന്നേ, എൻജോയ് ചെയ്യു കുട്ടികളെ .. ഈ ട്രിപ്പ് പോയിട്ടു വരുമ്പോൾ നമ്മൾ കോടിശ്വരന്മാർ ആകും...നമ്മുടെ ലൈഫ് തന്നെ മാറും,അത് കേട്ട് അവരുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു...
ഇതേ സമയം ആ വനത്തിനുള്ളിൽ ആ വൃദ്ധൻ നിന്നിരുന്നു...... അയാളുടെ കണ്ണുകൾ ഒന്ന് തിളങ്ങി, വീണ്ടും ഇരകൾ സ്വയം വന്നെത്തുന്നു,
ഹഹ
അയാൾ പൊട്ടിച്ചിരിച്ചു അയാളുടെ ചിരി കേട്ട് പക്ഷികൾ കൂട്ടത്തോടെ പറന്നു പോയി... അയാൾ കരിമ്പടം ഒന്നൂടി പുതച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
വിതച്ചത് കൊയ്യും...
സ്വയം നാശത്തിലേക്ക് ആണ് മനുഷ്യന്റെ പോക്ക്, ആർത്തി മൂത്താൽ നാശം മാത്രം... അയാൾ പുലമ്പി കൊണ്ടേയിരുന്നു, ഒരിക്കൽ താനും ആർത്തി പൂണ്ടു വന്നത് ആണ് പിന്നെ ഒരു മടക്കം ഉണ്ടായിട്ടില്ല.....
ധന്യ