Image

സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹൻലാലിന്റെ എ ഐ ഹോളിവുഡ് പകര്‍ന്നാട്ടം

Published on 28 October, 2024
സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹൻലാലിന്റെ എ ഐ ഹോളിവുഡ് പകര്‍ന്നാട്ടം

എ ഐ സാങ്കേതികവിദ്യകളുടെ സഹായത്തോടെ  മലയാളി നടന്‍മാരെ ഹോളിവുഡിലെത്തിക്കുന്ന പോസ്റ്ററുകളും വീഡിയോകളുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്.

അത്തരം സാങ്കേതികവിദ്യകളുടെ സഹായത്തോടെ മലയാളികളുടെ സ്വന്തം മോഹൻലാലിന്റെ മുഖവും ഹോളിവുഡ് ക്ലാസിക് കാൻവാസുകളും കൂട്ടിച്ചേർത്ത് ഒരുക്കിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍.

https://twitter.com/i/status/1850551463866495350

ഹോളിവുഡിലെത്തിയ മോഹൻലാലിന്റെ ചലിക്കുന്ന ദൃശ്യങ്ങള്‍ എ ഐ മാജിന്‍ എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെയാണ് വൈറലായത്. ഗോഡ്ഫാദര്‍, റോക്കി, ടൈറ്റാനിക്ക്, ടോപ് ഗണ്‍, ഇന്ത്യാന ജോണ്‍സ്, മാട്രിക്‌സ്, സ്റ്റാര്‍ വാര്‍സ്, ജെയിംസ് ബോണ്ട് തുടങ്ങിയ പ്രേക്ഷകപ്രിയ ക്ലാസിക്ക് ഹോളിവുഡ് ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ വിന്റേജ് ലാലേട്ടന്റെ മുഖം നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക