Image

സൗഹൃദത്തിന്‍റെ ശ്രുതികള്‍ (ലേഖനം: ജോണ്‍ വേറ്റം)

Published on 29 October, 2024
സൗഹൃദത്തിന്‍റെ ശ്രുതികള്‍ (ലേഖനം: ജോണ്‍ വേറ്റം)

സമാധാനത്തോടെ സന്തുഷ്ഠജീവിതം ആസ്വദിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണ്   മനുഷ്യര്‍ എന്ന്‍ വിശ്വസിക്കപ്പെടുന്നു. എന്നാല്‍, അപ്രകാരം ഉല്ലാസജീവിതം നയി  ക്കുവാന്‍ സാധിക്കാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങള്‍. എന്താണ് ഇതിന്‍റെ  അടിസ്ഥാനപരമായ കരണം? തത്വജ്ഞാനികളും, ദൈവത്തോട് സംസാരിക്കാറുണ്ടെ  ന്ന് അവകാശപ്പെടുന്നവരും, ധര്‍മ്മോപദേഷ്ഠാക്കളും, പരിശുദ്ധ സ്ഥാനികളും, ബു ദ്ധിജീവികളും, വിദ്യാസമ്പന്നരും, ശാസ്ത്രജ്ഞന്മാരുമൊക്കെ ഉണ്ടെങ്കിലും നിത്യമാ യ സമാധാനത്തോടെ സമൃദ്ധിയില്‍ ജീവിക്കുവാന്‍ സാധിക്കുന്നില്ല. ആധുനികലോ കത്തിന്‍റെ വിരുദ്ധഭാവങ്ങളിലേക്ക് നോക്കിയാല്‍, ആത്മാര്‍ത്ഥതയുള്ളവരും നിസ്വാ ര്‍ത്ഥമായി സഹായിക്കുന്നവരും, നല്ല കാര്യങ്ങള്‍ക്കു സഹകരിക്കുന്നവരും കുറ ഞ്ഞിട്ടുണ്ടെന്നു കാണാം. 
  
എവിടെയും സുരക്ഷിതത്വം ലഭിക്കാത്ത ഇക്കാലത്ത്, ആശ്രയിക്കാവുന്ന  വിശ്വസ്തതയും, സത്യസന്ധതയും ജനഭിന്നതയിലൂടെ നഷ്ടപ്പെടുന്നുണ്ട്. മാറ്റങ്ങളിലൂ  ടെ മുന്നോട്ടുപോകുന്ന മനുഷ്യന്‍റെ ഭാവിജീവിതത്തില്‍ എന്ത് സംഭവിക്കുമെന്നും നിച്ഛയിക്കാനാവുന്നില്ല. കാലത്തിനൊത്തു ജീവിക്കുവാനും പുരോഗമിക്കുവാനും, പൊതുജനനന്മക്ക് വേണ്ടി സഹായ സഹകരണങ്ങള്‍ നല്‍കുന്നതിനുള്ള ജനസന്ന ദ്ധതയും മുരടിച്ചു. തമ്മില്‍ അന്യപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പടരുന്നത്‌. ഭൂമിയില്‍ രണ്ട് വഴികളുണ്ടെന്നും അവ ദൈവത്തിന്‍റെയും മനുഷ്യന്‍റെയും വ്യത്യ സ്തങ്ങളായ വഴികളാണെന്നും വിശ്വസിക്കപ്പെടുന്നു. അവ അഭിപായഭിന്നതകളി ലേക്ക് നയിക്കുന്നുണ്ട്. മുഴുലോകത്തും നിരപ്പും സമാധാനവും സ്ഥാപിക്കുന്നതി നുപകരം, ആയുധവും ആഹാരവും കൊടുത്ത് തമ്മില്‍തല്ലിക്കുന്ന പ്രവണതയും കാണപ്പെടുന്നുണ്ട്. മരണത്തെ മാരകായുധമാക്കുന്നവരും പ്രതികാരതീവ്രതയോടെ പെരുകുന്നു. എല്ലാറ്റിനും, മനുഷ്യന്‍റേതില്‍നിന്ന് വ്യത്യസ്തമായൊരു പരിഹാരം ദൈവത്തിനുണ്ടെന്ന സിദ്ധാന്ധവും ഫലിക്കുന്നില്ല. സ്നേഹത്തിനുവേണ്ടി അന്വേഷി ക്കുന്നവരും മാഞ്ഞുപോകുന്നു! മനുഷ്യന്‍ ദൈവസ്യഷ്ടിയാണെന്ന വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരാണ് സഹജമായ സഹോദരചിന്തയും സ്നേഹവും മറ്റുള്ളവ  ര്‍ക്ക് പാരംബര്യമായി പകര്‍ന്ന്‌കൊടുക്കുന്നതെന്നും കരുതുന്നവരുണ്ട്.         
  
ശ്രദ്ധിക്കപ്പെടേണ്ട മറ്റ് കാര്യങ്ങള്‍ കാണേണ്ടതും കേള്‍ക്കേണ്ടതുമാണ്. അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും വിഭാഗീയതയുടെ ദോഷങ്ങളും ഇല്ലാതെ, സമ ഭാവനയും സാഹോദര്യവും വളര്‍ത്തുന്ന, ഭാസുരമായ ഭാവി പണിതുണ്ടാക്കുവാ ന്‍ പരിശ്രമിച്ചവര്‍ ദുരധികാരത്തിന്‍റെ തടങ്കലിലായി. അനവധി ആത്മീയനിര്‍മ്മാ ണശാലകള്‍ പൂട്ടി. അനാഥരുടെയും വികലാംഗരുടേയും ആശ്രയസ്ഥാപനങ്ങളില്‍ എത്തിയ സഹായവഴികള്‍ അടച്ചു. രാഷ്ട്രീയതലങ്ങളില്‍, അഴിമതിയും മത്സരവും  സമരവും സംഘട്ടനവും തുടരുന്നു. കുറ്റകൃത്യങ്ങളും വ്യവഹാരങ്ങളും ലൈംഗി കതിന്മകളും ജീവിതത്തിന്‍റെ ഭാഗങ്ങളായി. വര്‍ണ്ണവിവേചനം ആവശ്യമെന്നു വാ ദിക്കുന്നവര്‍, അത് ദൈവദത്തമെന്നു അവകാശപ്പെടുന്നു. ഭൂവാസികള്‍ അനുഭവി  ക്കുന്ന ദു:ഖദുരിതങ്ങള്‍ എല്ലാംതന്നെ മനുഷ്യനിര്‍മ്മിതവുമാണ്        
  
സുബോധത്തോടും പ്രത്യാശയോടും കൂടി ജീവിതാനുഭവങ്ങളെ സന്തുഷ്ടമാക്കു ന്നത് സൌഹൃദബന്ധങ്ങളിലൂടെയാണ്. സുഹൃദ്ബന്ധം മാനവസംസ്കൃതിയുടെ മഹത്തായഘടകമാണെന്നും, അതിലൂടെ ഭാവിജീവിതം സുരക്ഷിതമാക്കാമെന്നും വിശ്വസിക്കുന്നവരുണ്ട്. തലമുറവിടവുകള്‍ മുഖാന്തിരം സ്ത്രികളിലും പുരുഷന്മാ രിലും ഉണ്ടാകുന്ന വൈകാരികമായ ഇഷ്ടാനിഷ്ടങ്ങളും ജീവിതമുറകളും നവീകരി ക്കുന്നതിനും, മറ്റുള്ളവരുമായി കൂ‌ടിച്ചേര്‍ന്നു സൌഹാര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കു ന്നതിനും സാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍, പുരുഷന്മാര്‍ മുന്നിലും, കുടുമ്പപരവും സാമുദായികവുമായ കാരണങ്ങളാല്‍ സ്ത്രീകള്‍ പിന്നിലുമാണ്.         
  
സമുദായികമായ പ്രശ്നങ്ങള്‍ക്ക് പക്ഷപാതപരമായ പരാമര്‍ശങ്ങളും പ്രവ ര്‍ത്തനങ്ങളും അനുയോജ്യമായ പ്രതിവിധിയല്ല. പിന്നയോ, ആശ്വസിപ്പിക്കുന്ന മൈ ത്രിയുടെ പിന്തുണയും, നന്മ ചെയ്യാന്‍ പ്രാപ്തിയുള്ള മനസ്സുമാണ് വേണ്ടത്. മതരാഷ്ട്രീയകക്ഷികളും സാംസ്കാരിക സംഘടനകളും, കൂട്ടായ്മ വിപുലമാക്കു വാന്‍ ശ്രമിക്കുന്നതിന്‍റെ ആവശ്യം കാണാതെ, സ്വകാര്യമേധാവിത്വത്തില്‍ ഉറച്ചുനി  ല്‍ക്കുന്നത് തികച്ചും സാധാരണവും സ്വീകാര്യവുമായിത്തീര്‍ന്നിരിക്കുന്നു. ഭിന്നവി ശ്വാസങ്ങളുടെ സ്വാധീനം വിദ്യാലയങ്ങളിലും പ്രകടമാകുന്നുണ്ട്. ലോകത്തിന്‍റെ അനുഗ്രഹപരമായ പുരോഗതിക്ക് പരസ്പരസഹകരണം ആവശ്യമായിരിക്കേ,  മനുഷ്യബന്ധങ്ങള്‍ക്കെതിരേ, കുറ്റപ്പെടുത്തലുകളും വിദ്വേഷപരമായ നടപടികളും ഉണ്ടാകുന്നു. ഇന്നത്തെ അരുന്തുദമായ ലോകസംഭവങ്ങളുടെ പിന്നിലെ യാഥാര്‍ ത്ഥൃങ്ങളിലേക്ക്‌ നോക്കുമ്പോള്‍, അവിടെ നീതിയുടെയും നിഷ്പക്ഷതയുടെയും സ്നേഹത്തിന്‍റെയും അഭാവം കാണാന്‍ കഴിയും. ഇതിനെല്ലാം അനുയോജ്യമായ പരിഹാരം സ്നേഹശീലത മാത്രമാണു്. പൊതുരംഗത്തുണ്ടാകുന്ന പൊരുത്തക്കേ ടുകളെ തുടച്ചുകളയാന്‍ സൌഹൃദസമ്പര്‍ക്കത്തിന് സാധിക്കും.       
   
ദോഷഭയം കൂടാതെ ജീവിക്കുന്നതിനും, വേദനയിലേക്കു തിരിയുന്ന ചിന്തക ളെ ആശ്വസിപ്പിക്കുന്നതിനും നന്മ ചെയ്യുന്നവര്‍ക്കായി നീക്കിവച്ചിരിക്കുന്ന ജനമൈ  ത്രിക്ക് കഴിയും. അത്‌ നിഷ്പക്ഷതയുടെ നിരപ്പുള്ള പാതയിലൂടെ നടത്തും. സുര ക്ഷിതരായി വസിക്കാന്‍ സഹായിക്കും. തര്‍ക്കപരിഹാരത്തിലൂടെ, നിരപ്പും സമാ ധാനവും സ്ഥാപിക്കും. ദുഷ്ടതയുടെ ദുഷിപ്പും, കാരണം കൂടാതെ കുറ്റം ചുമത്തു ന്ന പ്രവണതയും ഇല്ലാത്ത ഹൃദയങ്ങളില്‍, സ്നേഹത്തിന്‍റെ ഗുണങ്ങള്‍ വസിക്കു ന്നു.  മാനവജീവിതത്തില്‍ അക്രമവും അനീതിയും അസ്വതന്ത്രതയും അനിയന്ത്രിത മായി വര്‍ദ്ധിച്ചതിന്‍റെ മുഖ്യഹേതു, സാന്ത്വനീയ സൌഹൃദത്തിന്‍റെ അഭാവമാ ണെന്നു കരുതാം. പുരോഗതിക്ക് യോഗ്യമായ ആശയം ഉള്ളവരും, സകല മതവി ശ്വാസികളും ഒരു ജനമെന്നപോലെ ഒത്തുചേരണമെന്നു ആത്മാര്‍ത്ഥമായി ആഗ്ര ഹിക്കുന്നവരും, ജനങ്ങളെ തമ്മില്‍ ഇണക്കിച്ചേര്‍ക്കുവാന്‍ നിത്യവും പരിശ്രമിക്കു  ന്നുണ്ട്. തങ്ങളില്‍നിന്നും സത്യസന്ധത വിട്ടുപോകാതെ സംരക്ഷിക്കുന്നവര്‍ക്ക്, അനുഗ്രഹത്തിന്‍റെ അനുഭവങ്ങള്‍ നല്‍കുന്ന ഒരു പുതുയുഗത്തിലേക്കുള്ള വഴി തുറന്നുകൊടുക്കും. നിലവിലുള്ള അനവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വരുത്തും. അനര്‍ത്ഥഭീതിയില്‍ നിന്നും, ഭീഷണിയില്‍ നിന്നും സംരക്ഷിക്കും. സ്വസ്ഥ രായി ജീവിക്കുന്നതിനു സഹായിക്കുന്നതിനൊപ്പം, നിയമരാഹിത്യത്തിന്‍റെ വേരു കള്‍ വെട്ടിക്കളയാനും സ്നേഹിതരുടെ കൂട്ടായ്മക്ക് സാധിക്കും. വിദ്വേഷത്തിന്‍റെ തണലില്‍ വളരാത്ത വികാരങ്ങളും, ശുഭാപ്തിവിശ്വാസവും, സഹാനുഭൂതിയും  ഉള്‍ക്കൊണ്ടതാണ് യഥാര്‍ത്ഥ സൌഹൃദം.   
  
അധികാരങ്ങല്‍ക്കും, ആണവായുധങ്ങല്‍ക്കും, യുദ്ധദാഹികളായ രാഷ്ട്രങ്ങള്‍  ക്കും ലോകസമാധാനവും സുരക്ഷയും സ്ഥാപിക്കാനാവില്ലെന്നു ഭൂതവര്‍ത്തമാന കാലങ്ങള്‍ തെളിയിച്ചിരിക്കുന്നു. എന്നാല്‍, സകല മനുഷ്യരുടേയും സാമൂഹ്യ ജീ വിതത്തെ സജീവമാക്കുന്നതിനും, അന്യോന്യം ആത്മബന്ധം സ്ഥാപിക്കുന്നതിനും, ജീവരക്ഷാകരമായ സേവനങ്ങള്‍ക്കും, കൂട്ടായ്മയുടെ സംഘബലം മതിയായതെ ന്നും തെളിയിച്ചിട്ടുണ്ട്. അന്യരുടെ നേട്ടങ്ങളെ ഇഷ്ടപ്പെടാത്തവരേയും, അസൂയ പ്പെടുന്നവരേയും, ആദരവും ബഹുമാനവും പ്രകടിപ്പിക്കാത്തവരേയും, വെറുക്കു കയോ വിമര്‍ശിക്കയോ ചെയ്യാറുമില്ല. അതുകൊണ്ടു തന്നെ, സൌഹൃദത്തിന്‍റെ പ്രകാശവഴികളെ വിസ്തൃതമാക്കിക്കൊണ്ട്, ശക്തമായ വികാരങ്ങള്‍ ഉണര്‍ത്താന്‍  കഴിയുന്ന, വരുംതലമുറകള്‍ ആനന്ദത്തോടെ വസിക്കുമെന്നു വിശ്വസിക്കം.                 
 
ആവശ്യസമയത്ത് അഭയം നല്കുന്നവരെയും, കരുണയും ദീര്‍ഘക്ഷമയുള്ളവ രെയും, നല്ലകാര്യങ്ങള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നവരെയും, വിശ്വസ്തത പുലര്‍ത്തു ന്നവരെയും, നിഷ്പക്ഷതയോടെ ത്യാഗം ചെയ്യുന്നവരെയും മിത്രങ്ങളാക്കുന്നത്‌ ഉചിതമെന്നും കരുതപ്പെടുന്നുണ്ട്. സൌഹൃദം സ്ഥാപിക്കുന്നതിനും എതിരേ ഉയ ര്‍ന്നുനില്‍ക്കുന്ന വൈകാരികമായ മതിലുകള്‍ ഉണ്ട്. ആധുനികമനുഷ്യന്‍റെ സകല പുരോഗതികളുടെയും അടിസ്ഥാനം സഹകരണമാണെന്നു മനസ്സിലാക്കാത്തവരും, വ്രണപ്പെടുത്തുന്ന തരത്തില്‍ വിമര്‍ശിക്കുന്ന സാമുദായികവേദികളും, പൊരുത്ത ത്തിന്‍റെ നേരായ വ്യാപനത്തിനു തടസ്സങ്ങളാകുന്നുണ്ട്.          
  
ഈ കാലഘട്ടത്തില്‍, പൊതുരംഗത്ത്‌ കാണപ്പെടുന്നത് യഥാര്‍ത്ഥസ്നേഹത്തി  ന്‍റെ സന്മാര്‍ഗ്ഗങ്ങളല്ലെന്നും മറിച്ച്, കുതന്ത്രങ്ങള്‍ക്കും തിന്മകള്‍ക്കും മറപിടി  ക്കുന്ന നടനഭാവങ്ങളാണെന്നും പരാതി പറയുന്നവര്‍ ബഹുലം. ആത്മഹത്യ, കവര്‍ച്ച, ജീവിതനൈരാശ്യം, മോഷണം, പുകവലി, ഭവനഭേദനം, മയക്കുമരുന്നു പയോഗം, വിവാഹമോചനം, ശാരീരികവും മാനസികവുമായ രോഗങ്ങള്‍, സ്ത്രീ പീഡനം, സ്വവര്‍ഗ്ഗാനുരാഗം, സ്വവര്‍ഗ്ഗവിവാഹം തുടങ്ങിയ സാമൂഹിക ദോഷ ങ്ങള്‍ ജനങ്ങളില്‍ പടരുന്നത്‌ അധാര്‍മ്മികവും അബോധവുമായ ചങ്ങാത്തങ്ങളി ലൂടെയാണെന്ന അഭിപ്രായങ്ങളും ഉണ്ട്. അവിശുദ്ധമായ ആത്മബന്ധങ്ങള്‍ മുഖാ ന്തിരം, ഉത്തരവാദിത്തങ്ങളെ അവഗണിക്കുക, കുടുംബബന്ധം വിച്ഛേദിക്കുക, നാടുവിട്ടുപൊവുക, കലഹം പ്രതികാരം വ്യവഹാരം ധനനഷ്ടം എന്നിവ ഉണ്ടാ ക്കുക, സാമുദായിക ചട്ടങ്ങളെ അപഹസിക്കുക, എന്നീ തെറ്റുകള്‍ ചെയ്യുന്നുവെ ന്നും, ആംഗീകരിച്ചാലും ഇല്ലെങ്കിലും, ചൂണ്ടിക്കാണിക്കുന്നു.  
  
എല്ലാ സുഹൃത്തുക്കളും ഒരേതരത്തില്‍ ഉള്ളവരല്ല എന്ന വാസ്തവം മനസ്സി ലാക്കാത്തവര്‍ അധികം. അടുത്ത സുഹൃത്തിനും, ആജീവനാന്ത സുഹൃത്തിനും, ഉറ്റ സുഹൃത്തിനും വിത്യസ്തമായ സ്ഥാനങ്ങള്‍ ഉണ്ട്. ഉദ്യോഗസ്ഥാനങ്ങളിലും, കായികമത്സരസ്ഥലങ്ങളിലും, ദൈവാലയങ്ങളിലും, യാത്രാവേളകളിലും, സാമൂ ഹികതലങ്ങളിലും, സാംസ്കാരിക സംഘടനകളിലും മറ്റും കണ്ടെത്തുന്ന അപരി ചിതരില്‍ പലരും, നല്ല ചങ്ങാതികള്‍ ആയിത്തീരാറുമുണ്ട്. ഇപ്രകാരം, ബന്ധപ്പെ ടുന്നവര്‍, പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരും, ഭിന്നയോ ഗ്യതകള്‍ ഉള്ളവരും, അഭിപ്രായത്തിലും, ആദര്‍ശത്തിലും, പെരുമാറ്റത്തിലും, മന:സ്ഥിതിയിലും, വ്യത്യാസങ്ങള്‍ ഉള്ളവരും ആയിരിക്കും. അവരെ, ഓരോരു ത്തരേയും തരന്തിരിച്ചെടുക്കുന്നതിനു നിയമങ്ങളോ നിര്‍ദ്ദിഷ്ട ചട്ടങ്ങളോ ഇല്ല. ഓരോ വ്യക്തിയുടെയും വ്യക്തിത്വം മറ്റുള്ളവരുടേതില്‍ നിന്നു വ്യത്യസ്ത മായിരിക്കും. അതുകൊണ്ട്, “ തരമറിഞ്ഞ് ചങ്ങാത്തമേറണം “ എന്ന പഴമൊഴി ഓര്‍മ്മിക്കുന്നത് ഉചിതം.   
  
അധിക മതഗ്രന്ഥങ്ങളിലും, സൌഹൃദത്തിന്‍റെ സാരാംശം രേഖപ്പെടുത്തിയി ട്ടുണ്ട്. അങ്ങനെയാണെങ്കിലും, രാഷ്ട്രിയവും സാമുദായികവും സാമൂഹികവുമായ  ഇടങ്ങളില്‍, സുഹൃദ്ബന്ധം സംബന്ധിച്ച് ഭിന്നനിലപാടുകള്‍ നിലനില്‍ക്കുന്നുണ്ട്. അത്ഭുതകരമായ ആധുനിക നേട്ടങ്ങള്‍ കാഴ്ചവച്ച, ശാത്രത്തിന്‍റെയും, ശാസ്ത്ര ജ്ഞന്മാരുടെയും, അനിയന്തിതപ്രവര്‍ത്തനങ്ങളിലൂടെ, സമൂലപരിവര്‍ത്തനം ഉണ്ടാകുന്നതുകാണാന്‍ കാത്തിരിക്കുന്നവര്‍ വര്‍ദ്ധിക്കുന്നു! അതിന്‍റെ ഫലമായി, മനുഷ്യവര്‍ഗ്ഗലോകം സാഹോദര്യത്തില്‍ ഉളവായതാണെന്നും, അക്രമങ്ങളെയും, കൊടുംപീഡനങ്ങളെയും, ക്രൂരതകളെയും, ആയുധനിര്‍മ്മാണങ്ങളെയും ശക്തമായി എതിര്‍ക്കുകയും ക്രമസമാധാനം പാലിക്കുകയും ചെയ്യുന്ന സുഹൃദ്സമിതികള്‍ പല രാജ്യങ്ങളിലും പ്രവര്‍ത്തനത്തില്‍ വന്നിട്ടുണ്ട്.               
  
ആത്മാര്‍ത്ഥമായ സൌഹൃദത്തോടെ ജീവിക്കാന്‍ സര്‍വ്വജനത്തെയും അനുവ ദിക്കുന്ന, നീതിനിയമങ്ങളെയും സത്യത്തെയും ശക്തിയോടെ നിലനിര്‍ത്തുകയും, സമാധാനത്തിന്‍റെ പ്രയോചനം അനുഭവിക്കാനുള്ള സ്വാതന്ത്ര്യം അനുവദിച്ചുകൊ  ടുക്കുകയും ചെയ്യുന്ന ഒരു നുതനഭരണക്രമം ഉണ്ടാകണമെന്ന്‌ ആഗ്രഹിക്കുന്നവര്‍ വദ്ധിച്ചിട്ടുണ്ട്. ആയുഷ്കാലം മുഴുവനും  സേവനത്തിലൂടെ നന്മപകര്‍ന്നുകൊടു ക്കുന്ന ജനങ്ങളും, ആവശ്യമുള്ള ആഹാരവും, വസിക്കാവുന്ന ഇടങ്ങളും, അദ്ധ്വാ നത്തിന്‌ യോഗ്യമായ വേതനവും നല്കുന്ന, ഒരിക്കലും കെട്ടുപോകാതെ പ്രകാശി ക്കുന്ന മഹത്വമുള്ളോരു കാലം, മിത്രഭാവങ്ങളിലൂടെ ഉദിച്ചുവരുമെന്നു വിശ്വസി ക്കുന്ന പരമാവാധി ആളുകളുണ്ട്. അതിനാല്‍, വിശുദ്ധസൌഹൃദത്തിന്‍റെ വിശാല ബന്ധുരമായ കൂട്ടായ്മയില്‍ എത്തിച്ചേരാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ!      

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക