വാഷിംഗ്ടൺ: മുൻ പ്രസിഡന്റും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിന്റെ പ്രചാരണ സംഘം കഴിഞ്ഞ രണ്ടു ദിവസമായി നിരന്തരം ധനാഭ്യർത്ഥനയുമായി ഇ മെയിലുകൾ അയയ്ക്കുന്നു. ധന സഹായം നൽകാൻ ഇനി 72 മണിക്കൂർ മാത്രമേ ബാക്കിയുള്ളൂ എന്നും ഇന്ന് ഓർമിപ്പിച്ചു. 47 ഡോളർ മുതൽ 3 ഡോളർ വരെയാണ് ആദ്യ പേജിൽ തുടങ്ങുന്നത്. മുന്നോട്ടു പോകും തോറും തുകകൾ വർധിക്കുന്നു. ഓരോ മാസവും ഒരു കൃത്യമായ തുക നൽകുക, പ്രോസസ്സിംഗ് ഫീ നൽകുക, സംഭാവനയുടെ 400% പ്രചാരണ സംഘം നൽകും തുടങ്ങിയ ഓഫറുകളും ഉണ്ട്.
ട്രംപ് പ്രചാരണ ഫണ്ടിങ്ങിനെ കുറിച്ച് വേവലാതിപെടാൻ കാരണമുണ്ട്. വൈസ് പ്രസിഡന്റും പ്രസിഡണ്ട് സ്ഥാനാർത്ഥിയുമായ കമല ഹാരിസിന്റെ പ്രചാരണ സംഘം ട്രംപിനെക്കാൾ വളരെയധികം തുക സമാഹരിച്ചു കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. ഇപ്പോഴും 45 ഡോളറെങ്കിലും നല്കാൻ ഒരു ദിവസം മൂന്നു ഇ മെയിലുകളിലൂടെ അഭ്യർത്ഥിക്കുന്നു.
72 മണിക്കൂർ എന്ന് പറയുന്നത് ഒക്ടോബര് 31 വരെ സമാഹരിച്ചതും ചിലവഴിച്ചതുമായ കണക്കുകൾ സ്ഥാനാർത്ഥികൾ ഫെഡറൽ അധികാരികൾക്ക് സമർപ്പിക്കേണ്ടതുണ്ട്.
ഈ രാഷ്ട്രീയ പ്രചരണങ്ങൾക്കു സമാഹരിച്ചത് കഴിഞ്ഞ വർഷത്തിന്റെ ഇരട്ടിയാണെന്നു ഫെഡറൽ അധികാരികൾ പറയുന്നു. നവംബർ 2023 മുതൽ ഏപ്രിൽ 2024 വരെയുള്ള കാലഘട്ടത്തിൽ പോലും മുൻ വർഷത്തെ അപേക്ഷിച്ചു 130% അധികമാണ്. 2020 ന്റെ സൈക്കിൾ അവസാനിക്കുമ്പോൾ 29.8 ബില്യൺ ഡോളറായിരുന്നു രാഷ്ട്രീയ സ്ഥാനാർത്ഥികൾ ശേഖരിച്ചത്. ഇത് നാണ്യപ്പെരുപ്പം കൂടി കണക്കിലെടുത്താണ്.
നികുതി പണത്തിൽ നിന്നുള്ള ഡോളറുകൾക്കു തുല്യമായി ഓരോ വ്യക്തിയുടെയും പേരിൽ പ്രൈമറി മത്സരത്തിനായി 250 ഡോളർ വീതം അർഹരായ സ്ഥാനാർത്ഥികൾക്ക് ഫെഡറൽ ഫണ്ടിംഗ് നൽകുന്നുണ്ട്. ഇത് നികുതി ദാതാക്കൾ നൽകുന്ന ഡോളർ 3 വീതം ശേഖരിക്കുന്നതിൽ നിന്നാണ്.
പൊതു താല്പര്യ സംഘങ്ങളായി കരുതുന്ന പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (പി എ സി) കൾക്കു സംഭാവനകൾ സ്വീകരിക്കുകയും ചിലവഴിക്കുകയും ചെയ്യാം. ഇതിനു പരിധികളുണ്ടു് . ഒരു പി എ സി ക്കു ഒരു തവണ ഒരു സ്ഥാനാർഥിക്കു 5,000 ഡോളറിൽ കൂടുതൽ നൽകാനാവില്ല. എന്നാൽ നാഷണൽ കമ്മിറ്റികൾക്കു ഒരു വര്ഷം 15,000 ഡോളർ വരെ സംഭാവന ചെയ്യാം. എന്നാൽ സൂപ്പർ പി എ സി (ഇൻഡിപെൻഡന്റ് എക്സ്പെന്റിച്ചർ ഒൺലി കമ്മിറ്റി) കൾക്ക് പൊളിറ്റിക്കൽ അഡ്വെർടൈസിംഗിനും മറ്റു ചിലവുകൾക്കും നിർബാധം ധനം വിനയോഗിക്കാം.
ജനുവരി 2023 മുതൽ മെയ് 2024 വരെ 3.9 ബില്യൺ ഡോളർ പ്രചാരണ സംബന്ധമായി ചിലവഴിച്ചു. ഇത് ഏപ്രിൽ 2024 വരെ കളക്ട ചെയ്ത തുകയുടെ ഏതാണ്ട് പകുതിയോളം ആണ്. കൂടുതലും പി എ സി കളിൽ നിന്നാണ് ഈ തുക വന്നത്. പ്രചാരണ ചിലവുകൾ എന്തെല്ലാമാണെന്നും ഫെഡറൽ നിയമങ്ങൾ വിവരിക്കുന്നു - അഡ്വെർടൈസിങ് ആൻഡ് മാർക്കറ്റിംഗ്, ക്യാമ്പയ്‌ൻ ഫണ്ട് റെയ്സേർസ്, ഡേ ടു ഡേ എക്സ്പെൻസസ്, റീകൗണ്ടുകൾ, സ്ഥാനാർത്ഥികളുടെ വിവിധ കമ്മിറ്റികളിലേക്കുള്ള ട്രാൻസ്ഫെറുകൾ, യാത്രാച്ചിലവുകൾ എന്നിവ.
കമല ഹാരിസും ഡൊണാൾഡ് ട്രംപും കൂടി മൊത്തം 2.5 ബില്യൺ ഡോളർ സമാഹരിച്ചു എന്നാണ് കണക്ക്. ഹാരിസിന്റെയും വാൽസിന്റെയും ചേർന്നുള്ള കളക്ഷൻ 1.39 ബില്യൺ ഡോളറാണ്. ഇതിൽ പ്രസിഡണ്ട് ബൈഡൻ പിൻവാങ്ങുന്നതിന് മുൻപ് കളക്ട ചെയ്ത തുകയും ഉൾപ്പെടുന്നു. ട്രംപും വൈസ് പ്രസിഡണ്ട് സ്ഥാനാർഥി സെനറ്റർ വാൻസും ചേർന്ന് 1.09 ബില്യൺ ഡോളർ ശേഖരിച്ചു. ഡെമോക്രറ്റിക് നാഷണൽ കമ്മിറ്റി 2023 ജനുവരി മുതൽ സെപ്റ്റംബർ വരെ 484 മില്യൺ ഡോളറും റിപ്പബ്ലിക്കൻ പാർട്ടി നാഷണൽ കമ്മിറ്റി ഇതേ മാസങ്ങളിൽ 368 മില്യൺ ഡോളറും ശേഖരിച്ചതായാണ് കണക്ക്. ഹാരിസിന്റെ ഫണ്ടിന്റെ മൂന്നിൽ രണ്ടു ഭാഗം - 912 മില്യൺ ഡോളർ പ്രചാരണ കമ്മിറ്റികളിൽ നിന്ന് വന്നവയാണ്. ട്രംപിന്റെ 613 മില്യൺ ഡോളറും നോൺ അഫിലിയേറ്റഡ് ദാതാക്കളിൽ നിന്നാണ്.