Image

നീലേശ്വരം പൊട്ടിത്തെറി : 15 പേർ ഗുരുതരാവസ്ഥയിൽ, അഞ്ചു പേരുടെ നില അതീവ ഗുരുതരം

Published on 29 October, 2024
 നീലേശ്വരം  പൊട്ടിത്തെറി : 15 പേർ ഗുരുതരാവസ്ഥയിൽ, അഞ്ചു പേരുടെ നില അതീവ ഗുരുതരം

കാസര്‍കോട് ; നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരില്‍ 15 പേർ ഗുരുതരാവസ്ഥയിൽ .  അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ചു പേര്‍ വെറ്റിലേറ്ററിലാണ്.

പൊട്ടിച്ച മാലപ്പടക്കത്തില്‍ നിന്നുള്ള തീപ്പൊരി അടുത്തുള്ള പടക്ക ശേഖരത്തിലേക്ക് വീണാണ് അപകടമുണ്ടായതെന്നാണ് പരിക്കേറ്റവര്‍ പറയുന്നത്. തിക്കിലും തിരക്കിലും പലരും വീണത് അപകടത്തിന്റെ വ്യാപ്തി കൂട്ടാനിടയാക്കി. സംഭവത്തില്‍ 154 പേര്‍ക്കാണ് പരിക്കേറ്റത്.

മംഗളൂരു എജെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള  21 പേരില്‍ എട്ട് പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. എട്ട് പേരുടെയും ആരോഗ്യനില അതീവ ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

30% വരെ പൊള്ളലേറ്റവരെ ആണ് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്.
കോഴിക്കോട് മിംസില്‍ ആറു പേരാണ് ചികിത്സയിലുളളത്. നാലു പേര്‍ വെന്റിലേറ്ററിലാണ്. ഷിബിന്‍ രാജ് , ബിജു, വിഷ്ണു, രതീഷ് എന്നിവരാണ് വെന്റിലേറ്ററിലുളളത്. കണ്ണൂര്‍ മിംസില്‍ 25 പേര്‍ ചികിത്സയിലുണ്ട്. പരിയാരം മെഡിക്കല്‍ കോളേജില്‍ അഞ്ചു പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 24 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കോഴിക്കോട് ബേബി മെമ്മോറിയലില്‍ ചികിത്സയിലുളള രണ്ട് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക