ശതകോടീശ്വരൻ എലൺ മസ്‌ക് 1990കളിൽ കുറേക്കാലം അനധികൃതമായി യുഎസിൽ ജോലി ചെയ്തുവെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്യുന്നു.
മസ്‌ക് അതു നിഷേധിക്കുന്നു. സ്വന്തം എക്‌സ് പ്ലാറ്റ്‌ഫോമിൽ അദ്ദേഹം പറയുന്നത് ജോലി ചെയ്യാൻ തനിക്കു അനുമതി ഉണ്ടായിരുന്നു എന്നാണ്. കുറേക്കാലം ജെ-1 വിസയിൽ ആയിരുന്നു. പിന്നീട് എച്1-ബി വിസയിലേക്കു മാറി.
ജെ-1 വിസ വിദേശ വിദ്യാർഥികൾക്ക് അക്കാദമിക് പരിശീലനത്തിനുള്ളതാണ്. എച്1-ബി ആവട്ടെ, താത്കാലികമായി ജോലി ചെയ്യാൻ അനുമതി നൽകുന്നു.
'പോസ്റ്റ്' റിപ്പോർട്ട് അനുസരിച്ചു മസ്‌ക് 1995ൽ കലിഫോർണിയയിലെ പാളോ ആൾട്ടോയിൽ എത്തിയത് സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാനാണ്. അധികം വൈകാതെ അദ്ദേഹം അവിടന്നു പിരിഞ്ഞു സിപ്2 എന്ന സോഫ്ട്‍വെയർ കമ്പനിയുടെ സഹ സ്ഥാപകനായി. 1999ൽ കമ്പനി വിറ്റത് 300 മില്യനോളം ഡോളറിന്.
പത്രത്തോട് നിയമ വിദഗ്ദർ പറയുന്നത് ജെ-1 വിസയിൽ പൂർണമായ വിദ്യാർഥി പദവി ഉണ്ടെങ്കിൽ മാത്രമേ മസ്‌ക് ജോലി ചെയ്യുന്നത് നിയമവിധേയമാവൂ എന്നാണ്. ട്രംപിനു ജോലി ചെയ്യാനുള്ള പെർമിറ്റ് കിട്ടിയത് 1997ലാണെന്നു അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത രണ്ടു പേർ പത്രത്തോട് പറഞ്ഞു.
കുടിയേറ്റ വിഷയത്തിൽ കർക്കശ നിലപാടുള്ള ഡൊണാൾഡ് ട്രംപിനു വേണ്ടി ഊർജിത പ്രചാരണത്തിലാണ് മസ്‌ക് ഇപ്പോൾ.
Elon Musk too was an illegal