Image

ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

Published on 29 October, 2024
ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ടാമ്പാ: ടാമ്പാ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 2,3 (ശനി, ഞായര്‍) തീയതികളില്‍ ഭക്തിപുരസരം നടത്തപ്പെടുന്നു.

അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സ്‌തെഫാനോസ് തിരുമേനി (Metropolitan of UK, Europe, Africa) പെരുനാള്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം നല്‍കും.

നവംബര്‍ 2-ന് അഭിവന്ദ്യ തിരുമേനിക്ക് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കി ദേവാലയത്തിലേക്ക് ആനയിക്കും. തുടര്‍ന്ന് സന്ധ്യാ നമസ്‌കാരവും, തിരുമേനിയുടെ ധ്യാന പ്രഭാഷണവും ഉണ്ടായിരിക്കും.

അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ സ്‌തെഫാനോസ് തിരുമേനി 

നവംബര്‍ 3 ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാത നമസ്‌കാരവും, അഭിവന്ദ്യ തിരുമേനിയടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും, തുടര്‍ന്ന് ഭക്തിനിര്‍ഭരമായ പെരുന്നാള്‍ റാസയും, ശ്ശൈഹിക വാഴ് വും നടത്തപ്പെടും. 11.30ന് നടത്തപ്പെടുന്ന നേര്‍ച്ച വിളമ്പോടുകൂടി പെരുന്നാള്‍ പരിപാടികള്‍ സമാപിക്കും.

ഭക്തിനിര്‍ഭരമായ ഈ ചടങ്ങുകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വിശ്വാസികളോട് ഇടവക വികാരി റവ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ ആഹ്വാനം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വെരി റവ. ജോര്‍ജ് പൗലോസ് കോര്‍എപ്പിസ്‌കോപ്പ (813 838 1756), ടിറ്റോ ജോണ്‍ (സെക്രട്ടറി) 813 405 3777, മനോജ് മാക്‌സ് (ട്രഷറര്‍) 813 919 9797.
Adress: 11407 Jefferson Road, Thonotosassa, FL 33592

വാര്‍ത്ത: രാജു മൈലപ്രാ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക