Image

പി പി ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Published on 29 October, 2024
പി പി ദിവ്യ ജയിലിലേക്ക്; രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ റിമാന്റില്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ തുടര്‍ന്ന് പൊലീസ് കേസെടുത്തതിന് ശേഷം 15ാം ദിവസമാണ് പിപി ദിവ്യ അറസ്റ്റിലാകുന്നത്. തളിപ്പറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലെത്തിച്ച ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. നാളെ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് പിപി ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. റിമാന്റിലായ ദിവ്യയെ ജില്ലാ വനിതാ ജയിലിലേക്ക് മാറ്റും. ദിവ്യയെ ഹാജരാക്കാനെത്തിച്ച മജിസ്‌ട്രേറ്റിന്റെ വസതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ തടിച്ചുകൂടിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക