ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയും അദ്ദേഹത്തിനെതിരായ വിമർശനങ്ങളിൽ നിന്നു ശ്രദ്ധ തിരിച്ചു വിടാനുള്ള വ്യക്തിയുമായി മാറിയിരിക്കുന്നു ശതകോടീശ്വരൻ എലൺ മസ്‌ക് എന്നു നിരീക്ഷണം. പ്രചാരണത്തിനു അനുഗമിക്കുന്ന അദ്ദേഹത്തെ ട്രംപ് ആകാശത്തോളം വാഴ്ത്തുന്നുമുണ്ട്. മുൻപൊക്കെ മസ്‌കിന്റെ ഇലക്ട്രിക്ക് കാറുകളെ വിമർശിച്ചിരുന്ന ട്രംപ് ഇപ്പോൾ അദ്ദേഹത്തെ തന്റെ ഭരണകൂടത്തിൽ ഉന്നത സ്ഥാനത്തു നിയമിക്കുമെന്നാണ് പറയുന്നത്.
ഗവൺമെന്റിനെ ഏറ്റെടുക്കയും ഇടത്തരക്കാർക്കും പാവങ്ങൾക്കും ജീവിതം അസാധ്യമാക്കുന്ന നയങ്ങൾ ആവിഷ്ക്കരിക്കയും ചെയ്യുന്ന ആളായിരിക്കും മസ്‌ക് എന്നു ഡെമോക്രറ്റുകൾ ആരോപിക്കുന്നു.
ട്രംപിന് വേണ്ടി മില്യണുകളാണ് മസ്‌ക് വാരി എറിയുന്നത്. അദ്ദേഹത്തിന്റെ പി എ സി ഊർജിത പ്രചാരണം നടത്തുന്നുമുണ്ട്. പ്രതിദിനം $1 മില്യൺ നൽകുന്ന മസ്‌കിന്റെ ലോട്ടറിയും ട്രംപിനു വേണ്ടിയാണ്. അത് നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് ഡിപ്പാർട്മെന്റ് താക്കീതു നൽകിക്കഴിഞ്ഞു.
Musk a lightning rod for Trump