കോഴിക്കോട്: മുത്തശ്ശിയെയും ചെറുമകളെയും കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ഈസ്റ്റ് മലയമ്മയിലാണ് സംഭവം.
വട്ടക്കണ്ടി സ്വദേശി സുഹാസിനി (56) ചെറുമകള്‍ ശ്രീനന്ദ (12) എന്നിവരെയാണ് കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുക്കം ഫയർഫോഴ്സും കുന്നമംഗലം പൊലീസും എത്തി മൃതദേഹം കിണറില്‍ നിന്നും പുറത്തെടുത്തു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് നാല് മണി മുതല്‍ ഇരുവരെയും കാണ്മാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു