തൃശൂർ: തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പൊറുത്തുക്കാരൻ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം വീട്ടില്‍ തൂങ്ങി മരിച്ചത്.
ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം .
ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.
ജോജുവിന്റെ രണ്ടാം വിവാഹവും ലിൻജുവിന്റെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ വിവാഹത്തില്‍ ലിൻജുവിന് രണ്ട് മക്കളുണ്ട്. ഇവര്‍ ഇവരോടൊപ്പമാണ് താമസിക്കുന്നത്. മക്കള്‍ സ്‌കൂളില്‍ പോയ സമയത്താണ് കൊലപാതകം. കുറച്ചു നാളുകളായി ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
ജോജുവിന് മൂന്നാല് വര്‍ഷം മുമ്ബ് 65 ലക്ഷം ലോട്ടറി അടിച്ചിരുന്നു.
കൊലപാതക കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പറ്റിയുള്ള വിവരം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുടുംബക്കാരില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും മൊഴിയെടുത്ത് വരികയാണ്.