Image

സല്‍മാനെയും സീഷൻ സിദ്ദിഖിനെയും കൊല്ലുമെന്ന് ഭീഷണി; 20കാരന്‍ അറസ്റ്റില്‍

Published on 29 October, 2024
സല്‍മാനെയും സീഷൻ  സിദ്ദിഖിനെയും കൊല്ലുമെന്ന് ഭീഷണി; 20കാരന്‍ അറസ്റ്റില്‍

മുംബൈ: കൊല്ലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20കാരന്‍ അറസ്റ്റില്‍.

മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.

പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടിരൂപയാണ് ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.

നേരത്തെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന്‍ വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം ദിവസങ്ങള്‍ക്ക് മുമ്ബ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക