യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാള്‍ഡ് ട്രംപിന് വിജയം പ്രവചിച്ച് പ്രമുഖ സാമ്ബത്തിക ശാസ്ത്രജ്ഞൻ ക്രിസ്‌റ്റോഫ് ബറോഡ്.
ലോകത്തിലെ തന്നെ ഏറ്റവും കൃത്യത പുലർത്തുന്ന സാമ്ബത്തിക ശാസ്ത്രജ്ഞൻ എന്നറിയപ്പെടുന്ന ബറോഡ് ഒട്ടേറെ ഘടകങ്ങളും മാനദണ്ഡങ്ങളും ഒക്കെ പരിഗണിച്ചു കൊണ്ടാണ് കമല ഹാരിസിന് മുകളില്‍ ട്രംപിന്റെ വിജയം പ്രവചിച്ചിരിക്കുന്നത്.
എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നവംബർ അഞ്ചിന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനായി ഇരു സ്ഥാനാർത്ഥികളും പ്രചാരണം കൊഴുപ്പിക്കുന്നതിനിടെയാണ് ബറോഡിന്റെ പ്രവചനം . ബെറ്റിങ് വിപണികള്‍, പോളുകള്‍, തിരഞ്ഞെടുപ്പ് വിശകലന വിദഗ്‌ധരുടെ അഭിപ്രായം, സാമ്ബത്തിക വിപണി എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് പ്രവചനമെന്ന് അദ്ദേഹം പറയുന്നു.
സാധാരണ സാമ്ബത്തിക ശാസ്ത്രജ്ഞരുടെ പ്രവചനത്തിന് അപ്പുറം ബറോഡിന്റെ വാക്കുകള്‍ ഡമോക്രാറ്റിക് ക്യാമ്ബിന് ആശങ്കയുളവാക്കുന്നതാണു . കാരണം കഴിഞ്ഞ 12 വർഷങ്ങളില്‍ 11 തവണയും ബ്ലൂംബെർഗിന്റെ സാമ്ബത്തിക പ്രവചന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് ബറോഡ്. നിലവില്‍ മാർക്കറ്റ് സെക്യൂരിറ്റീസ് മൊണാക്കോയിലെ ചീഫ് ഇക്കണോമിസ്‌റ്റും സ്ട്രാറ്റജിസ്‌റ്റുമാണ് അദ്ദേഹം.
റിപ്പബ്ലിക്കൻ പാർട്ടി തൂത്തുവാരും എന്നാണ് അദ്ദേഹത്തിന്റെ പ്രവചനം സൂചിപ്പിക്കുന്നത്. കൂടാതെ നേരത്തെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പ്രസിഡന്റാവുകയും റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലേറുകയും ചെയ്‌താല്‍ അത് സാമ്ബത്തിക മേഖലയ്ക്ക് വലിയ ഉണർവ് നല്‍കുമെന്നും ജിഡിപി വളർച്ചയെ മുന്നോട്ട് നയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.