കേരള ഹൈക്കോടതിയില്‍ അഞ്ച് ജഡ്ജിമാരെ പുതിയതായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. പി കൃഷ്ണകുമാർ, കെ വി ജയകുമാർ, എസ് മുരളീകൃഷ്ണ, ജോബിൻ സെബാസ്റ്റ്യൻ, പി വി ബാലകൃഷ്ണൻ എന്നിവരെയാണ് നിയമിച്ചത്.
കേരള ഹൈക്കോടതിയിലെ അനുവദിക്കപ്പെട്ട ജഡ്ജിമാരുടെ എണ്ണം 47 ആണ്. പുതിയ 5 ജഡ്ജിമാര്‍ കൂടി ചുമതല ഏല്‍ക്കുന്നതോടെ ഹൈക്കോടതിയിലെ ആകെ ജഡ്ജിമാരുടെ എണ്ണം 45 ആകും.