ഇന്നലെ കമല ഹാരിസ് വൈറ്റ് ഹൗസിനു മുന്നിൽ ഒരു വൻപിച്ച റാലി നടത്തി അതൊരു വാർത്തയായി എന്നാൽ വൈറ്റ് ഹൗസിനുള്ളിൽ താമസിക്കുന്ന ബൈഡനും, റിപ്പബ്ലിക്കൻ വോട്ടർമാരെ ഗാർബേജ് , അഥവാ എച്ചിൽ എന്നും വിളിച്ചു വാർത്ത സൃഷ്ടിച്ചു . ഇതിൽ ഏത് വാർത്ത ശ്രദ്ധേയമായി?
ഈ അടുത്ത സമയം, മുൻ പ്രസിഡൻറ്റ് ഒബാമയുടെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ആക്സിൽറോഡ് , കമല ഒരു അഭിമുഖസംഭാഷണത്തിൽ നൽകിയ മറുപടികളെ വിശേഷിപ്പിച്ചത്, വെറും "വേർഡ് സാലഡ്" . അമേരിക്കയിലെ സാധാരണ തൊഴിലാളിവർഗ്ഗo ഇപ്പോൾ നേരിടുന്ന സാമ്പത്തിക ക്ലേശം എങ്ങിനെ താൻ പരിഹരിക്കും എന്നതിന് വ്യക്തമായ ഒരു ഉത്തരവും നൽകിയിട്ടില്ല.
അതിനുപകരം എല്ലാത്തിനും ട്രംപ് ആണ് കുറ്റക്കാരൻ എന്ന ആരോപണം അഥവാ ട്രംപ് ഒരു ഫാസിസ്റ്റ് , കലാപകാരൻ എന്നെല്ലാം പറഞു ചോദ്യങ്ങളിൽ നിന്നും ഊരിമാറുക. ബൈഡനും ഹാരിസും എന്തൊക്കെ മുടന്തൻ ന്യാങ്ങൾ നിരത്തിയാലും കഴിഞ്ഞ നാലു വർഷങ്ങളിൽ അമേരിക്കയിൽ ഒരു വൻ വിലക്കയറ്റം പ്രത്യക്ഷമായി അതിൻറ്റെ പരിണിതഫലം ഇന്നും മാറിയിട്ടില്ല
.
കമല, വിലക്കയറ്റത്തിനു കാരണം കാട്ടി കുറ്റപ്പെടുത്തിയ ഒരുകൂട്ടർ , വ്യാപാരികൾ. അവർ അനാവശ്യമായി സാധനങ്ങളുടെ വില വർദ്ധിപ്പിച്ചു പണം വാരിക്കൂട്ടുന്നു. ഇതിൽ ഹാരിസിനു പറ്റിയ അബദ്ധം, കുറ്റം ഏൽപ്പിക്കുന്ന ഒട്ടുമുക്കാൽ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവരാണ് ഒരു നല്ല ശതമാനം സമ്മതിദായകർ. അവരിൽ പലരും പറയുന്നു അവർക്കറിയാം വില എന്തുകാരണത്താൽ കൂടുന്നു എന്ന് .അവരാരും ചില്ലറവ്യാപാരികളെ കുറ്റപ്പെടുത്തുന്നില്ല.
ജോലിക്കാരാണ്, വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്ന വ്യാപാരച്ചരക്കുകൾക്ക് വിലയിടുന്നത്, ഉദാഹരണത്തിന് വാൾമാർട്ട് , അതിൻറ്റെ തലപ്പത്തിരിക്കുന്നവർ വില കൂട്ടുവാൻ പറയുന്നില്ല . വാൾമാർട്ടിൽ എത്തുന്ന ചരക്കിനു വില കൂടിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് വിൽപ്പനക്ക് ഷെൽഫിൽ എത്തുമ്പോൾ വിലകൂടിയിരിക്കും. അത് സാമാന്യ വ്യാപാര രീതി. അതിനെ അതിമോഹമെന്ന് ആർക്കു പറയുവാൻ പറ്റും ?
അതിന് ട്രംപ് നൽകുന്ന ഉത്തരമോ, താൻ വിജയിച്ചാൽ എല്ലാ വിലക്കയറ്ററും ഇല്ലാതാക്കും അതിന് ഉദാഹരണമായി താൻ ഭരിച്ച നാലു വർഷങ്ങൾ. ഒരു വിലക്കയറ്റവും ഉണ്ടായില്ല .ട്രംപ് നൽകുന്ന ഉത്തരത്തിന് അത്ര കഴമ്പൊന്നും ഇല്ല എങ്കിലും സാധാരണക്കാർ നാലു വർഷങ്ങൾക്കു മുൻപ് ഒരു ലോഫ് ബ്രെഡിന് കൊടുത്തതിൻറ്റെ ഇരട്ടി ആണല്ലോ ഇപ്പോൾ നൽകുന്നത്.
തെക്കൻ അതിർത്തി നോക്കിയാൽ ഇപ്പോൾ ഹാരിസ് പറയുന്നു താൻ നിയമവിരുദ്ധമായ കുടിയേറ്റത്തിനെതിരായി നടപടികൾ എടുക്കും വേണ്ടിവന്നാൽ മതിലും കെട്ടും.ഇപ്പോൾ ഇതെല്ലാം കേൾക്കുന്ന ജനം ചോദിക്കുന്നത് കഴിഞ്ഞ നാലു വർഷം കമല എവിടായിരുന്നു. ബൈഡൻ അതിർത്തിയുടെ ചുമതല ഏൽപ്പിച്ചതല്ലെ ?
ട്രംപ് ഒരു വിടുവായൻ എന്നൊക്കെ വിളിച്ചോ. എന്നിരുന്നാൽ ത്തന്നെയും അയാൾക്ക് തൻറ്റെ ഭരണസമയം ഉണ്ടായ സാമ്പത്തിക ഉന്നമനം,എവിടെയും പറയാം ആർക്കും നിഷേധിക്കുവാൻ പറ്റില്ല. തൻറ്റെ നാലു വർഷങ്ങൾ വിലക്കയറ്റം തുച്ചമായിരുന്നു , വീടുകൾ വാങ്ങുന്നവർ നൽകിയിരുന്ന കട പലിശ രണ്ടു ശതമാനത്തിനു താഴെ . ഇന്നോ അഞ്ചുമുതൽ ഏഴുവരെ. കണക്കുകൾ കാട്ടുന്നു, ബൈഡൻ കാമല ഭരണസമയം ഒരു സാധാരണ കുടുംബത്തിൻറ്റെ നിത്യ ചിലവുകക്ക് വേണ്ട പണം, ട്രംപ് ഭരണ സമയത്തേക്കാൾ അൻപതു ശതമാനത്തിലേറെ വർദ്ധിച്ചു .
കാരണങ്ങൾ ഇതെല്ലാം, എന്തുകൊണ്ട് ഹാരിസ് പ്രധാന ചോദ്യങ്ങളെ അവഗണിക്കുന്നു, വാചക കസർത്തുകൊണ്ടുള്ള ഒരു അവിയൽ വിളമ്പി തടി തപ്പുന്നു. ട്രംപ് ഡെമോക്രസിക്ക് ഭീഷണി, ഫാസിസ്റ്റ് , ക്രിമിനൽ എന്നെല്ലാം ഇനിയും വിളിച്ചു പറഞ്ഞിട്ടു കാര്യമില്ല പൊതുജനം അതിനൊന്നും കാര്യമായ പ്രാധാന്യത കൽപ്പിക്കുന്നില്ല .