യുഎസ് തിരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാന വിഷയം വിലക്കയറ്റം ആണെന്നു അടുത്തു നടത്തിയ സർവേയിൽ ഭൂരിപക്ഷം ഇന്ത്യൻ അമേരിക്കൻ പൗരന്മാരും അഭിപ്രായപ്പെട്ടു. തൊട്ടു പിന്നാലെ വരുന്നത് ഗർഭഛിദ്ര അവകാശം, തൊഴിൽ ലഭ്യത, സമ്പദ് വ്യവസ്ഥ എന്നിവയാണ്.
യുഎസ്-ഇന്ത്യാ ബന്ധങ്ങൾ മുഖ്യ വിഷയങ്ങളിൽ ഏറ്റവും ഒടുവിലായാണ് കാണുന്നത്. വിദ്യാഭ്യാസവും ദേശ സുരക്ഷയും അതിനൊപ്പം തന്നെ.
കാർണീജി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷനൽ പീസ് നടത്തിയ 2024 Indian American Attitudes Survey സർവേയിൽ യുവ്‌ഗോവ് ആയിരുന്നു പങ്കാളി. വിലക്കയറ്റത്തിനു ബൈഡൻ-ഹാരിസ് ഭരണകൂടം പ്രതിക്കൂട്ടിൽ ആണെങ്കിലും സർവേയിൽ പങ്കെടുത്തവരിൽ 61% ഹാരിസിനു വോട്ട് ചെയ്യും എന്നാണ് പറഞ്ഞത്. ട്രംപിന്റെ പിന്തുണ 32% മാത്രം.
വിലക്കയറ്റം ആണ് പ്രധാന വിഷയമെന്നു പറഞ്ഞവർ 17% ആണ്. അബോർഷൻ, പ്രത്യുല്പാദന അവകാശം, തൊഴിൽ, സമ്പദ് വ്യവസ്ഥ ഇവയൊക്കെയാണ് പ്രധാനം എന്നു കരുതുന്നവർ 13%.
രാഷ്ട്രീയ ചേരിതിരിവും സർവേയിൽ വ്യക്തമായി. സമ്പദ് വ്യവസ്ഥയും വിലക്കയറ്റവും തൊഴിലും പ്രധാനമാണെന്ന് റിപ്പബ്ലിക്കൻ ചായ്വുള്ള 39% പറഞ്ഞപ്പോൾ ഡെമോക്രറ്റുകളിൽ 24% മാത്രമാണ് അങ്ങിനെ ചിന്തിക്കുന്നത്. അവർക്കു പ്രധാനം അബോർഷനാണ്. 19% അത് പറയുമ്പോൾ റിപ്പബ്ലിക്കൻ പക്ഷത്തു 5% മാത്രമാണ് അങ്ങിനെ ചിന്തിക്കുന്നത്.
മറ്റു വിഷയങ്ങളിൽ പ്രാധാന്യം കണ്ടവർ ഇങ്ങിനെ: കുടിയേറ്റം 10%, ആരോഗ്യരക്ഷ 9%, കാലാവസ്ഥാ മാറ്റവും പരിസ്ഥിതിയും 8%, സിവിൽ ലിബർട്ടി 7%, നികുതിയും സർക്കാരിന്റെ ചെലവുകളും 5%, ക്രൈം 6%, വിദ്യാഭ്യാസവും രാജ്യ സുരക്ഷയും 4% വീതം.
Inflation top issue for Indian Americans