Image

നയൻതാരയുടെ മാസ്മരിക ജീവിത കഥ നെറ്റ്ഫ്ലിക്സ് നവംബർ 18നു റിലീസ് ചെയ്യും (പിപിഎം)

Published on 31 October, 2024
നയൻതാരയുടെ മാസ്മരിക ജീവിത കഥ നെറ്റ്ഫ്ലിക്സ് നവംബർ 18നു റിലീസ് ചെയ്യും (പിപിഎം)

 

തെന്നിന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന മലയാളിയായ സൂപ്പർ താരം നയൻതാരയുടെ ജീവിതം ചിത്രീകരിക്കുന്ന Nayanthara: Beyond the Fairytale എന്ന ഡോക്യുമെന്ററി നവംബർ 18നു റിലീസ് ചെയ്യുമെന്നു നെറ്റ്ഫ്ലിക്സ് അറിയിച്ചു.  

പ്രമുഖ സംവിധായകൻ വിഘ്നേഷ് ശിവനുമായുള്ള നയൻതാരയുടെ വിവാഹ ജീവിതവും ഉൾപ്പെടുന്ന ഡോക്യൂമെന്ററിയിൽ സത്യൻ അന്തിക്കാടിന്റെ 'മനസിനക്കരെ,' ഫാസിലിന്റെ 'വിസ്മയത്തുമ്പത്' എന്നീ ചിത്രങ്ങളിൽ നിന്നു തുടക്കം കുറിച്ച ചലച്ചിത്ര ജീവിതത്തിലെ വിജയപരാജയങ്ങൾ കാണാം. തിരുവല്ലയിൽ നിന്നുള്ള ഡയാന കുര്യൻ ഇന്ന് സ്വന്തമായി ചിത്രങ്ങൾ വിജയിപ്പിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നടിയുമാണ്.

താരപദവിയിൽ എത്തിയ കഥകൾ മുതൽ പ്രേമവും വിവാഹവും വരെയുള്ള കാര്യങ്ങളെ കുറിച്ച് നടി സംസാരിക്കുന്നു. കടുത്ത പോരാട്ടങ്ങളും വമ്പിച്ച വിജയങ്ങളും നിറഞ്ഞ ജീവിത കഥ.

സെപ്റ്റംബർ 24നു നെറ്റ്ഫ്ലിക്സ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരുന്നു.  

Netflix sets date for documentary on Nayantara  

നയൻതാരയുടെ മാസ്മരിക ജീവിത കഥ നെറ്റ്ഫ്ലിക്സ് നവംബർ 18നു റിലീസ് ചെയ്യും (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക