യുഎസ് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വാഷിംഗ്‌ടണിൽ എത്തിയ റഷ്യൻ മാധ്യമ സംഘത്തെ തടഞ്ഞു വച്ചതിൽ റഷ്യൻ വിദേശകാര്യ വകുപ്പ് പ്രതിഷേധം അറിയിച്ചു. വിവരങ്ങൾ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനുമുള്ള മാധ്യമ സ്വാതന്ത്ര്യം ലംഘിക്കുന്നത് പ്രതിഷേധാർഹമാണെന്നു വക്താവ് മരിയ സഖറോവ പറഞ്ഞു.
റഷ്യയിലെ ഇസ്‌വെസ്റ്റിയ പത്രത്തിന്റെ സംഘത്തെയാണ് ചൊവാഴ്ച രാത്രി തടഞ്ഞു വച്ചു ചോദ്യം ചെയ്തത്. മാത്രമല്ല, ഒരാളെ തിരിച്ചയക്കുകയും ചെയ്തുവെന്നു സഖറോവ ചൂണ്ടിക്കാട്ടി.
യുഎസ് അധികൃതരെ മുൻകൂട്ടി അറിയിക്കുകയും സന്ദർശന ഉദ്ദേശം വിശദീകരിക്കയും ചെയ്തിരുന്നു എന്നു അവർ പറഞ്ഞു. അനുമതി ലഭിച്ച ശേഷമാണ് സംഘം എത്തിയത്.
യുഎസ് നടപടി വ്യക്തമാക്കുന്നത് അസൗകര്യമുള്ള വിവരങ്ങൾ പുറത്തു വരുമെന്നു തോന്നുമ്പോൾ അടിച്ചമർത്തൽ നടപടി സ്വീകരിക്കാൻ മടിക്കില്ല എന്നാണ്. അത്തരം അന്യായമായ നടപടിക്ക് റഷ്യ മറുപടി നൽകാതെ പോവില്ലെന്നും സഖറോവ വ്യക്തമാക്കി.
Russia flays detention of media team in US