ഡൊണാൾഡ് ട്രംപിന്റെ അനുയായികൾ ഒഴുകി നടക്കുന്ന മാലിന്യമാണെന്ന പ്രസിഡന്റ് ജോ ബൈഡന്റെ അഭിപ്രായത്തോടു താൻ യോജിക്കുന്നുല്ലെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ബുധനാഴ്ച്ച വ്യക്തമാക്കി. "പ്രസിഡന്റ് അദ്ദേഹം പറഞ്ഞത് വിശദീകരിച്ചിട്ടുണ്ട്," ഹാരിസ് പറഞ്ഞു. "ആർക്കു വോട്ട് ചെയ്യുന്നു എന്ന അടിസ്ഥാനത്തിൽ ആളുകളെ വിമർശിക്കുന്നതിനോട് ഞാൻ ശക്തമായി വിയോജിക്കുന്നു."
"ഞാൻ ഇന്നലെ രാത്രി പറഞ്ഞത് നിങ്ങൾ കേട്ടു. എക്കാലവും ഞാൻ അങ്ങിനെ തന്നെയാണ് പറഞ്ഞുവന്നത്. ഞാൻ ചെയ്യുന്ന ജോലി ജനങ്ങൾക്കു വേണ്ടിയാണെന്നു ഞാൻ വിശ്വസിക്കുന്നു. അവർ എനിക്ക് വോട്ട് ചെയ്താലും ഇല്ലെങ്കിലും.
"പ്രസിഡന്റായാൽ ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാകും. ആരൊക്കെ വോട്ട് ചെയ്തു എന്ന പരിഗണനയില്ല."
ചൊവാഴ്ച്ച രാത്രി ബൈഡനുമായി സംസാരിച്ചെന്നു ഹാരിസ് പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞ കാര്യം ചർച്ച ചെയ്തില്ല.
ട്രംപിന്റെ ന്യൂ യോർക്ക് റാലിയിൽ കൊമേഡിയൻ ടോണി ഹിൻച്ക്ലിഫ് പോർട്ടോ റിക്കയെ മാലിന്യം ഒഴുകി നടക്കുന്ന ദ്വീപെന്നു വിശേഷിപ്പിച്ചതിനോട് പ്രതികരിച്ചപ്പോഴാണ് ബൈഡൻ പറഞ്ഞത്: ഒഴുകി നടക്കുന്ന മാലിന്യമായി ഞാൻ കാണുന്നത് ട്രംപിന്റെ അനുയായികളെ മാത്രമാണ്. ഹിൻച്ക്ലിഫിനെ ഉദ്ദേശിച്ചാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതെന്ന് വൈറ്റ് ഹൗസ് പിന്നീട് പറഞ്ഞു.
Harris disagrees with Biden comment