നവംബർ ഒന്നിന് ആരംഭിച്ച ലാന സാഹിത്യോത്സവം ന്യൂയോർക്കിലെ എൽമോണ്ടിലെ അക്ഷരനഗരിയിലെ കേരളസെന്ററിൽ തുടരുന്നു.
രണ്ടാം ദിവസം എം എസ് ടി നമ്പൂതിരി, എബ്രഹാം തെക്കേമുറി, റീനി മാമ്പലം എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട് ആരംഭിച്ചു. ജേക്കബ് തോമസ്, മനോഹർ തോമസ്, ജോസ് ഓച്ചാലിൽ, അനിലാൽ ശ്രീനിവാസൻ, ജെ മാത്യൂസ് എന്നിവർ പങ്കെടുത്തു. സ്മരണാഞ്ജലി അർപ്പിച്ച മീനു എലിസബത്ത് അവരുടെ ജീവിതവും സംഭാവനകളും എടുത്തുകാട്ടി
തുടർന്ന് കവിത/ലിംഗസമത്വം/വിവർത്തനം എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ കേരളത്തിൽ നിന്ന് വെബ് കോൺഫറൻസ് വഴി ചരിത്രകാരിയും, ഗവേകയും, അദ്ധ്യാപികയും വിവർത്തകയും ആയ പ്രൊഫ. ഡോ. ജെ ദേവിക, നിരൂപകയും, കവിയും അദ്ധ്യാപികയും ആയ ഡോ. നിഷി ലീല ജോർജ്ജ്, കവിയും ഗവേകയും അദ്ധ്യാപികയും ആയ സ്റ്റാലിന എന്നിവർ പങ്കെടുത്തു. ജയൻ കെ സി, ഡോണ മയൂര, സന്തോഷ് പാല എന്നിവർ സംവാദം നിയന്ത്രിച്ചു.
എഴുത്തിന്റെയും വായനയുടെയും മേഖലയിലെ സ്വവർഗ്ഗ സൗഹൃദസംഘളെക്കുറിച്ചും, ഒരു എഴുത്തുകാരി മുഖ്യധാരയിലേക്ക് വരാൻ കടക്കേണ്ട അതിർത്തികളെക്കുറിച്ചും ഡോ. ദേവിക വിശദമായി സംസാരിച്ചു. പല എഴുത്തുകാരും അവരുടെ എഴുത്തുകളോടുള്ള പ്രത്യക്ഷമായതും പരോക്ഷമായതും ആയ പ്രതികരണങ്ങളിൽ മനം നൊന്ത് എഴുത്ത് ഉപേക്ഷിച്ചതിനെയും ജീവിതം തന്നെ ഉപേക്ഷിച്ചതിനെയും കുറിച്ച് ഡോ. ദേവിക പറഞ്ഞു. പല എഴുത്തുകാരും സ്വന്തം സ്വത്വം സ്വയം കണ്ടെത്തുന്നുന്നതിനുള്ള മാധ്യമമായി കവിതയെ അവലംബിയ്ക്കുന്നു. സംവരണം എന്ന വാക്കിനോടും ഇഷ്ടമല്ലാത്ത കൃതികളൊന്നും നല്ലതല്ല എന്ന വാദത്തോടും യോജിക്കുന്നില്ലെന്നും ഡോ. ദേവിക അഭിപ്രായപ്പെട്ടു.
സ്ത്രീ എഴുത്തു ലോകത്തേക്ക് വർണ്ണ ഭേദമില്ലാതെ എഴുത്തുകാർ വരുന്നു. സ്ത്രീകവിതകൾ വലിയവിമർശനങ്ങൾ നേരിടേണ്ടി വരുന്നു, ജീവിത സാഹചര്യങ്ങൾ എഴുത്തിൽ പ്രതിഫലിക്കുന്നു, എഴുത്തുകൾ മറ്റുള്ളവരില്ക്ക് എത്തിയ്ക്കാൻ കഴിഞ്ഞവർ തന്നെ ആണ് വലിയ എഴുത്തുകാരായി അറിയപ്പെട്ടവർ എന്നും ഡോ. നിഷി തന്റെ പ്രംസംഗത്തിൽ പറഞ്ഞു.
സമൂഹത്തിലെ മുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ എന്ന് സ്റ്റാലിന അഭിപ്രായപ്പെട്ടു. കവിതയ്ക്ക് ഒരു ചട്ടക്കൂട് നിശ്ചയിയ്ക്കുക അസാദ്ധ്യമെന്നും പറഞ്ഞു.
തുടർന്നു നടന്ന ചോദ്യോത്തരവേളയിലും അഭിപ്രായ സംവേദനവേളയിലും ലാന അംഗങ്ങളായ ബിന്ദു ടി ജി, ഉമ സജി, സോയ നായർ, കെ കെ ജോൺസൺ, ഡോ. സുകുമാർ കാനഡ, ത്ര്യേസ്യാമ്മ നാടാവള്ളി, ജോസ് ചരിപ്പുറം, ഡോ. ദർശന മനയത്ത് എന്നിവർ പങ്കെടുത്തു.
രാജു തോമസ് നന്ദി പ്രകാശനം നടത്തി.
see also
സമൂഹത്തിലെമുറിവേറ്റ സ്ത്രീകളുടെ മുറിവുകളാണ് കവിതകൾ (ലാന സാഹിത്യോത്സവം രണ്ടാം ദിവസം : ഉമ സജി)
ലാനപൊടിപൂരം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)
എഴുത്തിടത്തിലെ രാഷ്ട്രിയ ഇടപെടലുകൾ (മാമ്മൻ സി മാത്യു)
മധുരമനോജ്ഞമായി ലാന സാഹിത്യോത്സവം
ലാന സാഹിത്യോത്സവം (കൂടുതല്‍ ചിത്രങ്ങള്‍)
മലയാളം ചെറിയ ഭാഷയല്ല, അപകര്‍ഷത വേണ്ട: ഇ. സന്തോഷ് കുമാര്‍
ലാന സാഹിത്യോത്സവം 2024 ന്യൂയോർക്കിലെ അക്ഷര നഗരിയിൽ ആരംഭിച്ചു