വരികൾ ! വരകൾ !
ഒടിഞ്ഞുപോകാതെ
മരത്തെ കാത്തത് ,
പൊളിഞ്ഞുപോകാതെ
കൂരയെ കാത്തത് ,
പൊലിഞ്ഞുപോകാതെ
ജീവനെക്കാത്തത് ,
അണഞ്ഞു പോകാതെ
ദീപത്തെക്കാത്തത് .
എവിടെ കാറ്റുപോൽ അലയും നേരവും
ഇല മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ
വരികൾ വരകൾ
സംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ ഞ്ഞു .
പതറും ജീവിത പ്രതിയോഗിയായി
തളർന്നുവീണപ്പോൾ
ഗീതോക്തിയായതെൻ
വരികൾ ! വരകൾ .
ജീവന്റെ നിറങ്ങൾ .
നരച്ചനട്ടുച്ചനേരത്തും
രാപ്പകൽ കിടുങ്ങി നിൽക്കവേ
വേട്ടയാടപ്പെട്ട കണക്കുകൂട്ടലിൽ കാലിടറാതെയെന്നെ ചേർത്തുനിർത്തിയതീ
വരികൾ ! വരകൾ !
നിനവുകൾ ചത്ത നിസ്സഹായതയിൽ
പൊരുതി നേടുവാൻ
പെണ്ണിനു നൽകിയ
കരളുറപ്പിന്റെ പേരാണു വരികൾ !
കവിത പൂക്കുന്ന
മരങ്ങൾ പോലെന്റെ -
യിലയിറമ്പത്തും
തണലും താങ്ങുമായി ക്ഷണിക ജീവിത വഴികളിൽ
ശക്തിപകരും ജീവിത വരികൾ ! വരകൾ !